ഭരണഘടന സജി ചെറിയാന്റെ കുട്ടികളിയല്ല : ഷാഫി പറമ്പിൽ

തിരുവനന്തപുരം :ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. ഭരണഘടന സജി ചെറിയാന്റെ കുട്ടിക്കളിയല്ല . രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും കുന്ത്രാണ്ടങ്ങളാണ് എന്ന് അധിക്ഷേപിച്ച സജി ചെറിയാനെ
ക്കാൾ വലിയ കുന്ത്രാണ്ടമില്ല. സംഘ പരിവാർ ഭരണകൂടം തന്നെ രാജ്യത്തിന്റെ ഭരണഘടനയെ അക്രമിക്കുമ്പോൾ കേരളത്തിൽ ഒരു മന്ത്രി അതിന് വഴി ഒരുക്കുന്നത് അപകടകരമാണ്. ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞാ ചെയ്ത മന്ത്രി അതിനെ അവഹേളിക്കുമ്പോൾ മന്ത്രിയെ പുറത്താക്കാനുള്ള ജനാധിപത്യ ബോധം മുഖ്യമന്ത്രി കാണിക്കണം. രാജ്യദ്രോഹ കുറ്റത്തിന് മുഖ്യമന്ത്രി പ്രതിയാകുന്ന സാഹചര്യത്തിൽ ഭരണഘടനയെ അവഹേളിച്ച മന്ത്രിയുടെ രാജി ആവശ്യപെടാൻ കഴിയാത്ത അപകടകരമായ സാഹചര്യമാണുള്ളതെ
ന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി . പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും തുടങ്ങിയ മാർച്ചിൽ പ്രവർത്തകർ ഭരണഘടനാ ശിൽപി ബി.ആർ അംബേദ്ക്കറിന്റെയും ഭരണഘടനാ ആ മുഖത്തിന്റെയും ചിത്രം ഉയർത്തിപ്പിടിച്ചാണ് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തത്. തുടർന്ന് പ്രവർത്തകർ മന്ത്രി സജി ചെറിയാന്റെ ചിത്രങ്ങൾ പ്രവർത്തകർ കത്തിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ എസ് ശബരീനാഥൻ , എസ്.എം ബാലു സെക്രട്ടറിമാരായ ഷജീർ നേമം, വിനോദ് കോട്ടുകാൽ , ചിത്രദാസ് , മഹേഷ് ചന്ദ്രൻ , റ്റി. ആർ രാജേഷ്, അരുൺ സി.എസ് , അജയ് കുര്യാത്തി എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ഷാജി മലയിൻകീഴ്, അഫ്സൽ ബാലരാമപുരം, പ്രമോദ്, അനൂപ് പാലിയോട് , മാഹീൻ പഴഞ്ചിറ, അക്രം അർഷാദ്, രതീഷ് , അഭിജിത് എസ്.കെ, പത്മേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment