സോളാര്‍ കേസിലെ ഗൂഢാലോചന വ്യക്തംഃ വേണുഗോപാല്‍

മലപ്പുറം: അഞ്ചു വർഷക്കാലം സാധ്യമായ എല്ലാ ഏജൻസികളെ കൊണ്ടും അന്വേഷിപ്പിച്ച വിഷയമാണ് സോളാർ കേസെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. ഇനി പുതിയ ഒരു ഏജൻസി കൂടെ അന്വേഷിക്കട്ടെ. ഞങ്ങൾക്ക് ഇക്കാര്യത്തിൽ യാതൊരു ഭയവുമില്ല. ഇക്കാര്യത്തിൽ കുറ്റം ചെയ്തിട്ടില്ലെന്ന പൂർണ വിശ്വാസമുള്ളത് കൊണ്ട്, ഏതു ഏജൻസി അന്വേഷിച്ചാലും ഭയപ്പെടേണ്ട കാര്യമില്ലെന്നും വേണുഗോപാൽ മലപ്പുറത്തു മാധ്യമങ്ങളോട് പറഞ്ഞു.

ഇത് കൃത്യമായ ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിത്. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ്, അവർ അഞ്ചു വർഷം അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടാത്ത കേസ് സി ബി ഐ ക്ക് വിട്ട് കൊടുത്തു. നിയമം പാലിക്കുന്ന പൗരന്മാരെന്ന നിലയിൽ അന്വേഷണം നടക്കട്ടെ എന്നതാണ് നിലപാടെന്നും വേണുഗോപാൽ പറഞ്ഞു. ഇക്കാര്യത്തിൽ ഒരു ആശങ്കയുമില്ല.

പല കേസുകളും സി ബി ഐ ക്ക് വിടാൻ പാടില്ലെന്ന നിലപാട് എടുത്തവർ, ഈ കേസ് പക്ഷെ സി ബി ഐ ക്ക് വിട്ടു. ഈ നടപടിക്കു പിന്നിൽ ഗൂഢാലോചന വ്യക്തമാണെന്നും വേണുഗോപാൽ പറഞ്ഞു.

Related posts

Leave a Comment