പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടന്നത് ബോധപൂർവ്വമായ അക്രമം ; ഡോക്ടറിനെയും അക്രമികളെയും സസ്പെൻഡ് ചെയ്യുക : യൂത്ത് കോൺഗ്രസ്

കൊല്ലം : അത്യാസന്ന നിലയിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ച രോഗിയ്ക്ക് ചികിത്സ നിഷേധിക്കുകയും, അത് ചോദ്യം ചെയ്ത ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറിനെ കൈയ്യേറ്റം ചെയ്ത ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോ. ഗണേശിനെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബുവും നിയോജകമണ്ഡലം പ്രസിഡന്റ് നിതിൻ കല്ലടയും പ്രസ്താവനയിൽ പറഞ്ഞു.ജനങ്ങളുടെ ജീവൻ വച്ച് പന്താടിയ ഡോക്ടറെ സർക്കാർ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു

Related posts

Leave a Comment