Connect with us
48 birthday
top banner (1)

Kannur

സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധം; കണ്ണൂരിൽ സിപിഎം നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

Avatar

Published

on

കണ്ണൂർ: സ്വർണം പൊട്ടിക്കൽ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് സി.പി.എം നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കണ്ണൂർ പെരിങ്ങോം എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജീഷിനെതിരേയാണ് നടപടി. ഡി.വൈ.എഫ്.ഐ. എരമരം സെൻട്രൽ മേഖല അംഗം കൂടിയാണ് സജീഷ്. സ്വർണം പൊട്ടിക്കൽ സംഘത്തിനൊപ്പം കാനായിയിൽ വീട് വളഞ്ഞ സംഘത്തിൽ സജേഷും ഉണ്ടായിരുന്നു.സജീഷിനെതിരേ നേരത്തെ തന്നെ പാർട്ടിക്കുള്ളിൽ ആരോപണങ്ങൾ ഉണ്ടായിരുന്നു. അർജുൻ ആയങ്കി അടക്കമുള്ള സ്വർണം പൊട്ടിക്കൽ സംഘവുമായി സജീഷിന് ബന്ധമുണ്ട് എന്നടക്കം ആരോപണമുയർന്നിരുന്നു. എന്നാൽ ഒരു തരത്തിലുള്ള നടപടിയും സജീഷിനെതിരേ പാർട്ടി എടുത്തിരുന്നില്ല. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി സത്യപാലന്റെ ഡ്രൈവർ കൂടിയാണ് സതീഷ്. അതുകൊണ്ട് പാർട്ടിക്കുള്ളിൽ സജീഷിന് സംരക്ഷണം ഒരുക്കുന്നു എന്ന ആരോപണം താഴേത്തട്ടിൽ ശക്തമായിരുന്നു.

കഴിഞ്ഞ മേയ് മാസത്തിലായിരുന്നു സജീഷും അർജുൻ ആയങ്കി അടക്കമുള്ള സംഘവും പയ്യന്നൂർ കാനായിൽ സ്വർണം പൊട്ടിക്കാൻ എത്തിയത്. ഇവിടെ വച്ച് നാട്ടുകാരും പാർട്ടി പ്രവർത്തകരും കൂടി സജീഷിനെ പിടികൂടുകയായിരുന്നു. തുടർന്ന് വിഷയം പാർട്ടിക്കുള്ളിൽ വൻതോതിൽ ചർച്ചയായി. ഇതിന്റെ പശ്ചാത്തലത്തിലാണ് സജീഷിനെ ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.

Advertisement
inner ad

Kannur

വോട്ടിംഗ് ദിനത്തിൽ കത്തിപ്പടർന്ന് ഇ.പി ജയരാജന്റെ ആത്മകഥ ‘കട്ടൻചായയും പരിപ്പു വടയും’; പി.സരിൻ അവസരവാദിയെന്നും വിമർശനം

Published

on

കണ്ണൂർ: വോട്ടിംഗ് ദിനത്തിൽ പാർട്ടിയെ വെട്ടിലാക്കി സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജ യരാജന്റെ ആത്മകഥ. ‘കട്ടൻചായയും പരിപ്പു വടയും – ഒരു കമ്യൂണിസ്റ്റിൻ്റെ ജീവിതം’ എന്ന് പേരിട്ടിരിക്കുന്ന പുസ്‌തകത്തിൽ നിരവധി തുറന്നുപറച്ചിലുകളാണുള്ളത്. പുറത്തുവന്ന ആത്മകഥാംശങ്ങൾ ചൂടുപിടിച്ച ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്.
പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി.സരിൻ അവസരവാദിയാണെന്ന് പുസ്‌തകം പറയുന്നു. സ്വതന്ത്രർ വയ്യാവേലി ആകും. ഇഎംഎസ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പി.വി. അൻവറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപിയുടെ വിമർശനം.

എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും മാറ്റിയതിൽ തനിക്ക് മനഃപ്രയാസം ഉണ്ടെന്നും പാർട്ടി തന്നെ മനസിലാക്കിയില്ലെന്നും അദ്ദേഹം പറയുന്നു. പ്രകാശ് ജാവ്‌ദേക്കർ കൂടിക്കാ ഴ്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം തുറന്നടിക്കുന്നു. തന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ വിശlദീകരിച്ചു. കൂടിക്കാഴ്‌ച വ്യക്തിപരമായിരുന്നു. ഒന്നര വർഷത്തിന് ശേഷം അത് വിവാദമാക്കി യതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ശോഭ സുരേന്ദ്രൻ പറഞ്ഞത് പച്ചക്കള്ളം. ശോഭയെ കണ്ടത് ഒരു തവണ മാത്രമാണ്. അതും പൊതുസ്ഥലത്ത് വെച്ചാണെന്നും അദ്ദേഹം പറയുന്നു. മരിക്കുംവരെ സിപിഎം ആയിരിക്കും. പാർട്ടി വിടുമെന്ന് സ്വ‌പ്നം കണ്ടാൽ താൻ മരിച്ചു എന്നർഥമെന്നും അദ്ദേഹം പറയുന്നു.

Advertisement
inner ad

“കട്ടൻചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിലാണ് ആത്മകഥ പുറത്തിറങ്ങുന്നത്. ഡിസി ബുക്സ‌് ആണ് പ്രസാധകർ. പുസ്തതകത്തിന്റെ കവർപേജ് ഡിസി ബുക്സ് നേരത്തെ പുറത്തിറക്കിയിരുന്നു. പുസ്തകം ഇന്നുമുതൽ വായനക്കാർക്ക് മുന്നിലെത്തുമെന്നാണ് വിവരം

Advertisement
inner ad
Continue Reading

Kannur

മുനമ്പം: വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുപ്പിന് സംസ്ഥാന സർക്കാർ സൗകര്യമൊരുക്കുന്നു; കെ.സി. വേണുഗോപാല്‍

Published

on

കണ്ണൂർ: മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. മുനമ്പം വിഷയത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുമ്ബോള്‍ അതിനുള്ള സൗകര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടിയിറക്കല്‍ ഭീഷണി നേരിടുന്ന അന്തേവാസികളുടെ ആശങ്ക പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ മനഃപൂര്‍വമായ കാലതാമസം വരുത്തി. സംഘ്പരിവാറിന് വിഷലിപ്തമായ വര്‍ഗീയ ധ്രുവീകരണത്തിലൂടെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സ്പർധ വളര്‍ത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു.വര്‍ഗീയ ശക്തികള്‍ക്ക് എല്ലാ ആയുധവും നല്‍കുകയാണ് മുഖ്യമന്ത്രിയെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. സമരം ഉണ്ടായപ്പോള്‍ തന്നെ പ്രശ്‌നബാധിതരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമായിരുന്നു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പ് അവര്‍ക്ക് നല്‍കിയില്ല. സമരക്കാരുടെയും മുസ് ലിം സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമായിരുന്നു. അങ്ങനെയെങ്കില്‍ സമൂഹത്തെ മലീമസമാക്കുന്ന ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയ ഇടപെടലിനെ ഒഴിവാക്കാമായിരുന്നു.

മുസ് ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വളരെ പോസിറ്റീവായ നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചത്. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നതിന് സര്‍ക്കാര്‍ ഗുരുതരമായ കാലതാമസം വരുത്തി. കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ക്വട്ടേഷന്‍ ചിലർ ഏറ്റെടുത്തിരിക്കുകയാണ്. ഉത്തരേന്ത്യയിലേത് പോലെ കേരളത്തില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. മുനമ്ബം വിഷയത്തില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന സാധാരണക്കാരായ കുടുംബങ്ങളോടൊപ്പമാണ് കോണ്‍ഗ്രസ്. അവര്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം എന്നതാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാലതിന് മുതിരുന്നതിന് പകരം സംഘ്പരിവാറിന് മുതലെടുപ്പ് നടത്താന്‍ എല്ലാ അവസരവും ഇടതു സര്‍ക്കാര്‍ നല്‍കി. സി.പി.എം ഇക്കാര്യത്തില്‍ ബി.ജെ.പിയുമായി ഡീലുണ്ടാക്കിയിട്ടുണ്ടെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.

Advertisement
inner ad
Continue Reading

Kannur

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നവംബർ 14ന്

Published

on

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നവംബർ 14ന് ‘ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പില്‍ മുൻ പ്രസിഡൻ്റ് പി പി ദിവ്യ വോട്ടു ചെയ്തേക്കും.

Advertisement
inner ad

ദിവ്യയോട് ജില്ലാ പഞ്ചായത്തംഗമെന്ന പദവി രാജിവയ്ക്കാൻ പാർട്ടി ജില്ലാ നേതൃത്വം ഇതുവരെ ആവശ്യപ്പെടാത്ത സാഹചര്യത്തിലാണിത്. അഡ്വ കെകെ രത്നകുമാരിയാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി.

പിപി ദിവ്യസ്ഥാനമൊഴിഞ്ഞതിനു ശേഷം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിലാണ്
പ്ലാൻ ഫണ്ട് പാസാക്കുന്നതിനായി വൈസ് പ്രസിഡൻ്റായ അഡ്വ. ബിനോയ് കുര്യൻ യോഗം വിളിച്ചു ചേർത്തിരുന്നുവെങ്കിലും പ്രതിപക്ഷ ബഹളത്താല്‍ പിരിച്ചു വിടുകയായിരുന്നു. പിപി ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജുബിലി ചാക്കോ, എൻപി ശ്രീധരൻ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയർത്തിയത്. ഇതോടെയാണ് യോഗം പിരിച്ചു വിട്ടതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ യോഗം പിരിച്ചു വിട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പ്രതിപക്ഷം മത്സരിക്കുമെന്നാണ് സൂചന.എന്നാല്‍ ദിവ്യ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തിയാല്‍ പ്രതിഷേധിക്കാനും ബഹിഷ്കരിക്കാനും സാധ്യതയുണ്ട്.

Advertisement
inner ad
Continue Reading

Featured