Connect with us
head

Delhi

ഭിന്നിപ്പിച്ച് ഭരിക്കുന്ന ബിജെപിക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ വിജയം – കെസി വേണുഗോപാൽ

Avatar

Published

on

ന്യൂഡൽഹി: ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് ജനാധിപത്യരീതിയിൽ ഹിമാചൽപ്രദേശത്തിലെ വോട്ടർമാർ തിരിച്ചടി നൽകിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി .വേണുഗോപാൽ എം.പി .

മതേതര മൂല്യങ്ങളെയും രാജ്യത്തിന്റെ ഭരണഘടനയെയും കാറ്റിൽപ്പറത്തി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബിജെപിക്ക് കിട്ടിയ കനത്ത തിരിച്ചടി കൂടിയാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ വിജയം. ബിജെപി ഉയർത്തുന്ന വർഗീയത
ഭരണ സ്വാധീനത്തിൽ ആളിക്കത്തിച്ച് തിരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാൻ മോദിയും അമിത്ഷായും ശ്രമിച്ചെങ്കിലും ഹിമാചൽ പ്രദേശിലെ പ്രബുദ്ധരായ വോട്ടർമാർ അത് തള്ളിക്കളയുകയായിരുന്നു. അഴിമതിക്കാരെ ഒറ്റപ്പെടുത്താനും വർഗീയതയെ തൂത്തെറിയാനും ഹിമാചൽ പ്രദേശിലെ പ്രബുദ്ധരായ വോട്ടർമാർ കാട്ടിയ ജനാധിപത്യ ബോധത്തെ പ്രത്യേകം അഭിനന്ദിക്കുന്നു.

Advertisement
head

ജനാധിപത്യമതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ കോൺഗ്രസിന്റെ അനിവാര്യത ജനം തിരിച്ചറിയുന്നുണ്ട് എന്നതിനുള്ള ചൂണ്ടുപലകയാണ് ഹിമാചൽ പ്രദേശിലെ തിളക്കമാർന്ന വിജയം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര നൽകിയ ഊർജ്ജം ഹിമാചലിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ട്.കോൺഗ്രസിനെ പ്രതിരോധിക്കാൻ മതേതര വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആം ആദ്മി പോലുള്ള ചില പാർട്ടികൾ ബിജെപി അജണ്ട നടപ്പിലാക്കുന്നതിന് അതിന് വളമാകുന്നു. അതിൻറെ അനുരണനമാണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലം.കോൺഗ്രസ് വിരോധം കാരണം മതേതര ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കി ബിജെപിക്ക് നേട്ടം കൊയ്യാൻ ഇത്തരം കക്ഷികൾ പ്രവർത്തിക്കുന്നത് നിർഭാഗ്യകരമാണ്.

വർഗീയ ശക്തികളിൽ നിന്നും ഇന്ത്യയെ വീണ്ടെടുക്കാൻ ജനാധിപത്യ ബോധമുള്ള മതേതര കക്ഷികൾ ഒരുമിക്കേണ്ടത് അനിവാര്യതയാണ്.ജനാധിപത്യത്തെ സംരക്ഷിക്കാനും വർഗീയതയെ തുരത്താനും കോൺഗ്രസിന് മാത്രമേ സാധ്യമാകൂ. വർഗീയത മാത്രം ആയുധമാക്കി തിരഞ്ഞെടുപ്പിൽ ജയിക്കാമെന്നുള്ള ഹീന ബിജെപി തന്ത്രം ഇനി വിലപ്പോകില്ല. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ വിജയം.ഗുജറാത്തിൽ കോൺഗ്രസിനുണ്ടായ പരാജയത്തെക്കുറിച്ച് എ ഐ സി സി വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Advertisement
head

Delhi

സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി

Published

on

ലക്നൗ: 27 മാസമായി ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ലക്നൗവിലെ ജയിലില്‍ നിന്നും സിദ്ധിഖ് കാപ്പന്‍ മോചിതനായത്.

പൊതുസമൂഹത്തോടും മാധ്യമസമൂഹത്തോടും നന്ദിയെന്ന് സിദ്ധിഖ് കാപ്പന്‍ പ്രതികരിച്ചു. ഒപ്പമുള്ള നിരപരാധികള്‍ ഇപ്പോഴും ജയിലിനുള്ളിലാണെന്നും നീതി പൂര്‍ണമായും ലഭിച്ചെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement
head

.

Advertisement
head
Continue Reading

Delhi

കേന്ദ്ര സർക്കാരിന്റേത് ജനവിരുദ്ധ ബജറ്റെന്ന് ; കെ.സി വേണുഗോപാല്‍

Published

on

.

ന്യൂഡൽഹി: വിലക്കയറ്റവും തൊഴിലില്ലായ്മയും പണപ്പെരുപ്പവും നിയന്ത്രിക്കുന്നതിന് ഒരു പരിഹാരവും നിര്‍ദ്ദേശിക്കാത്തതാണ് കേന്ദ്ര ബജറ്റെന്ന് എഐസിസി ജനറല്‍ സെക്രട്ടി കെ.സി വേണുഗോപാല്‍ എംപി.

Advertisement
head

കര്‍ഷകരെ പൂര്‍ണ്ണമായും മറന്നു. അവര്‍ക്ക് വേണ്ടി കാര്യമായ പ്രഖ്യാപനങ്ങളോ അവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനേക്കുറിച്ച് പരാമര്‍ശമോ ഇല്ലാത്തത് നിര്‍ഭാഗ്യകരമാണ്. പാവങ്ങളെ തഴഞ്ഞ് അദാനി-കേന്ദ്രീകൃത ബജറ്റാണ് അവതരിപ്പിച്ചത്. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള ധനവിഹിതം കുറച്ച് ഘട്ടം ഘട്ടമായി അത് ഇല്ലായ്മ ചെയ്യാനാണ് മോദിഭരണകൂടം ശ്രമിക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് ജീവിതം ഇരുളടഞ്ഞ ചെറുകിട സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും ഒരു പ്രത്യാശയും നല്‍കുന്നില്ല. ജനങ്ങളുടെ ജീവിതച്ചിലവ് വര്‍ധിക്കുന്നതല്ലാതെ അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഒരു നിര്‍ദ്ദേശവുമില്ലാത്തത് നിര്‍ഭാഗ്യകരമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ഏഴുശതമാനം ജി.ഡി.പി വളർച്ചയെന്ന ധനമന്ത്രിയുടെ അവകാശവാദം അമ്പരപ്പിക്കുന്നതാണ്. 6-6.8 ശതമാനം മാത്രം വളർച്ചയുള്ള ലോകബാങ്ക്, ഇന്റർനാഷണൽ മോണറ്ററി ഫണ്ട്‌ (ഐ.എം.എഫ്) എന്നിവയേക്കാൾ ഉയർന്ന അവകാശവാദമാണ് മന്ത്രിയുടേത്. സാമ്പത്തിക സർവ്വേ പോലും 6.5 എന്ന നിരക്ക് പറയുമ്പോഴാണിത്.

Advertisement
head

2025-ല്‍ അഞ്ച് ട്രില്യൺ എന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം വെറും പൊള്ളയാണ്. 2023 ല്‍ 3.5 ട്രില്യൺ ഇക്കോണമി എന്നതാണ് യഥാര്‍ത്ഥ അവസ്ഥ. ഇനിയുള്ള രണ്ടുവര്‍ഷം 19.5 ശതമാനം വളര്‍ച്ച കൈവരിച്ചാല്‍ മാത്രമേ ഇന്ത്യക്ക് 2025-ല്‍ ഈ ലക്ഷ്യത്തിലെത്താന്‍ കഴിയൂ. എന്നാല്‍ നിലവിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6 ശതമാനം മാത്രമാണ്. ഇതോടെ ബി.ജെ.പിയുടെ മറ്റൊരു വാഗ്ദാനം കൂടി ചാപിള്ളയായി മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ തിക്തഫലങ്ങള്‍ രാജ്യം നേരിടുമ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കാനുള്ള നടപടികള്‍ തീരെ അപര്യാപ്തമാണ്. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ ഉതകുന്ന പദ്ധതികള്‍ക്ക് പരമാവധി പ്രാധാന്യം നല്‍കേണ്ടതായിരുന്നു. ഇലക്ട്രിക് കാറുകള്‍ക്ക് ഇളവ് നല്‍കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നത് സമ്പന്നര്‍ക്ക് മാത്രമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Advertisement
head
Continue Reading

Delhi

ബലാത്സംഗക്കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

Published

on

അഹമ്മദാബാദ്: ബലാത്സംഗക്കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഗുജറാത്തിലെ ഗാന്ധിനഗർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2001 മുതൽ 2006 വരെയുള്ള കാലയളവിൽ സൂറത്ത് സ്വദേശിനിയായ ശിഷ്യയെ മൊട്ടേരയിലെ ആശ്രമത്തിൽവെച്ച് ആസാറാം ബാപ്പു പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ആസാറാമിന്റെ ഭാര്യയും മകളും ഉൾപ്പെടെ ആറുപേർ കൂടി ഈ കേസിലെ പ്രതികളായിരുന്നുവെങ്കിലും ഇവരെ കോടതി വെറുതെവിട്ടിരുന്നു. മറ്റൊരു പ്രതി നേരത്തെ മരിച്ചു. 2013-ലാണ് ശിഷ്യയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പോലീസ് കേസെടുത്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ആസാറാം ബാപ്പു നിലവിൽ രാജസ്ഥാനിലെ ജോധ്പുർ ജയിലിൽ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് ഗുജറാത്തിലെ കേസിലും വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്.രാജസ്ഥാനിലെ ജയിലിൽ കഴിയുന്ന ആസാറാം ബാപ്പുവിനെ വീഡിയോ കോൺഫറൻസ് വഴിയാണ് ഗുജറാത്തിലെ കോടതിയിൽ വിചാരണയ്ക്കായി ഹാജരാക്കിയത്

Advertisement
head
Continue Reading

Featured