കൂടുതൽ കരുത്തോടെ കോൺഗ്രസ്’ ; ചെറിയാൻ ഫിലിപ്പ് നാളെ കോൺഗ്രസിൽ ചേർന്നേക്കും ; എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തും

ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് നാളെ കോൺഗ്രസ് ചേർന്നേക്കും.നാളെ 11 മണിക്ക് എ.കെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷമായിരിക്കും കോണ്‍ഗ്രസിലേക്ക് തിരികെ പ്രവേശിക്കുന്നതായ പ്രഖ്യാപനമുണ്ടാവുക. പ്രസ് ക്ലബിൽ മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരിക്കും പ്രഖ്യാപനം നടത്തുക.

ഇക്കഴിഞ്ഞ ദിവസം രണ്ട് ദശാബ്ദത്തിനും ശേഷം ആദ്യമായി ചെറിയാന്‍ ഫിലിപ്പും ഉമ്മന്‍ ചാണ്ടിയും ഒരേ വേദിയില്‍ പങ്കെടുത്തിരുന്നു. ഉമ്മൻചാണ്ടി തന്‍റെ രക്ഷാക‍ർത്താവാണെന്നും ആ രക്ഷാകർതൃത്വം ഇനിയും വേണമെന്നുമായിരുന്നു ചെറിയാന്‍ ഫിലിപ്പ് ചടങ്ങില്‍ പറഞ്ഞത്

Related posts

Leave a Comment