Featured
ഗുജറാത്ത് തിരിച്ചുപിടിക്കും: ചെന്നിത്തല

- ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താരപ്രചാരകനും നിരീക്ഷകനുമായ രമേശ് ചെന്നിത്തലയുമായി വീക്ഷണം ഓൺലൈൻ ഡെപ്യൂട്ടി എഡിറ്റർ സി.പി. രാജശേഖരൻ നടത്തിയ അഭിമുഖം. രണ്ടര ആഴ്ച കൊണ്ട് ഗുജറാത്തിലെ അൻപതിൽപ്പരം നിയോജക മണ്ഡലങ്ങളിൽ പ്രചാരണം പൂർത്തിയാക്കി കേരളത്തിൽ തിരിച്ചെത്തിയ ചെന്നിത്തല, ഗുജറാത്തിലെ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്നു.
? രണ്ടര ആഴ്ച നീണ്ട ഗുജറാത്ത് പര്യടനം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ അവിടുത്തെ രാഷ്‌ട്രീയ കാലാവസ്ഥ എങ്ങനെ വിലയിരുത്തുന്നു.
- എല്ലാ അർഥത്തിലും കോൺഗ്രസിന് അനുകൂലമാണ് ഗുജറാത്ത്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട അധികാരം ഇത്തവണ കോൺഗ്രസ് തിരിച്ചു പിടിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 99 സീറ്റ് കിട്ടി. കോൺഗ്രസിന് 77 സീറ്റും. അന്ന് നരേന്ദ്ര മോദി നിരത്തിയ രാഷ്‌ട്രീയ അജൻഡകളെല്ലാം സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ ജനങ്ങൾ മുഖവിലയ്ക്കെടുത്തു. പക്ഷേ അതെല്ലാം തെറ്റായിരുന്നു എന്ന് അവർക്കു തന്നെ ബോധ്യപ്പെട്ടു. വികസന രംഗത്ത് ഗുജറാത്ത് മോഡൽ എന്നതു വെറും തട്ടിപ്പായിരുന്നു. പിന്നാക്ക, ഗ്രാമീണ മേഖലകളിലൊന്നും ഒരു വികസനവും എത്തിയില്ല. കുടിവെള്ളമില്ല, വൈദ്യുതിയില്ല, ആദിവാസികളെ കൂട്ടത്തോടെ തഴഞ്ഞു. പശുക്കളെ വളർത്തി ഉപജീവനം നടത്തുന്ന മൽദാരി സമുദായം ഉദാഹരണം. ആയിരക്കണക്കിനു പശുക്കളാണ് അവിടെ ചത്തൊടുങ്ങിയത്. പശു വളർത്തി ഉപജീവനം നടത്തിയ ഈ പാവങ്ങൾക്കു ചില്ലിക്കാശ് സഹായം നൽകിയില്ല. അവർ കൂട്ടത്തോടെ കോൺഗ്രസിനൊപ്പമാണ്. അങ്ങനെ പലരും.

? ഗുജറാത്തിലെ കോൺഗ്രസ് രാഷ്‌ട്രീയം.
- കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വളരെ വലിയ വെല്ലുവിളികളുണ്ടായിരുന്നു. റിബൽ ശല്യമായിരുന്നു രൂക്ഷം. എന്നാൽ ഇത്തവണ കോൺഗ്രസിന് ഒരൊറ്റ റിബൽ സ്ഥാനാർഥിയില്ല. അറുപത് ശതമാനം സ്ഥാനാർഥികളും 50 വയസിൽ താഴെ പ്രായമുള്ളവരാണ്. സ്ത്രീകൾക്ക് ഏകദേശം നാലിലൊന്നു പ്രാതിനിധ്യം നൽകി. ദളിത് ആദിവാസി മേഖലകളിലെല്ലാം മതിയായ പ്രാതിനിധ്യം ഉറപ്പാക്കി. സ്ഥാനാർഥി നിർണയത്തിൽ ഒരു തരത്തിലുള്ള എതിരഭിപ്രായവും ഇല്ലാത്തതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ നേട്ടം. അതേ സമയം 20 മണ്ഡലങ്ങളിൽ ബിജെപിക്ക് റിബലുണ്ട്. മൂന്നാം സ്ഥാനത്തേക്കു മത്സരിക്കുന്ന ആം ആദ്മി പാർട്ടിക്ക് തെരഞ്ഞെടുപ്പിനു മുൻപേ സ്വന്തം സ്ഥാനാർഥിയെ നഷ്ടപ്പെട്ടു. ഓരോ മണ്ഡലത്തിലെയും ജനഹിതം നോക്കിയാണ് കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. അതു ഗുണം ചെയ്യും.

? കോൺഗ്രസിന്റെ സംഘടനാ ചട്ടക്കൂട് എങ്ങനെ
- സംഘടനാ ചട്ടക്കൂട്ടിൽ വരുത്തിയ മാറ്റങ്ങളാണ് കോൺഗ്രസിനെ ശക്തമാക്കുന്നത്. ബൂത്ത് തലം മുതൽ പാർട്ടി ശക്തമാണ്. പിസിസിയുടെ ശക്തമായ വരുതിയിലാണ് ഓരോ ഘടകവും പ്രവർത്തിക്കുന്നത്. ജില്ലാ, ബ്ലോക്ക്, നിയോജക മണ്ഡലം കമ്മിറ്റികളെല്ലാം വലിയ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. മുൻപൊരിക്കലും കാണാത്ത ഐക്യം പാർട്ടി പ്രകടമാക്കുന്നു. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ശങ്കർ സിംഗ് വഗേല അടക്കമുള്ള മുതിർന്നവർ വരെ കൂട്ടത്തോടെ കോൺഗ്രസിലേക്കു കടന്നു വരുന്നു. കേന്ദ്ര മന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭയിലുമുണ്ടായിരുന്ന നിരവധി പ്രമുഖർ കോൺഗ്രസ് ക്യാംപിലെത്തി. അതൊരു സൂചനയാണ്. കോൺഗ്രസ് തിരിച്ചു വരുന്നു എന്നതിന്റെ സൂചന. പ്രവർത്തകരിൽ അതുണ്ടാക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
? 27 വർഷത്തെ ബിജെപി ഭരണത്തെക്കുറിച്ച്
- കാൽ നൂറ്റാണ്ടിലധികമായി കോൺഗ്രസിനെ അധികാരത്തിൽ നിന്നു മാറ്റി നിർത്തിയതിന്റെ വിലയാണ് മോർബിയിൽ സംഭവിച്ചതടക്കമുള്ള ദുരന്തങ്ങൾ. ഗുജറാത്തിലെ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതിയുടെ നിത്യ സ്മാരകമാണ് 140 പേരുടെ ജീവനെടുത്ത മോർബി ദുരന്തം. പുതുക്കിപ്പണിത പാലം ജനങ്ങൾക്കു തുറന്നു കൊടുത്ത് 48 മണിക്കൂറുകൾക്കുള്ളിൽ പൊളിഞ്ഞു വീണു. അതിന്റെ രാഷ്‌ട്രീയ ധാർമികത ആരും ഏറ്റെടുത്തില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ ചെറുവിരലനക്കിയില്ല. ഒടുവിൽ ആദിവാസി ദളിത് വിഭാഗത്തിൽ പെട്ട ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ തലയിൽ കുറ്റങ്ങളെല്ലാം കെട്ടിവച്ച് അയാളെ ജയിലിടച്ചു. ഇത്രയേറെ അഴിമതി നിറഞ്ഞ ഒരു സംസ്ഥാനം വേറേ ഉണ്ടാകില്ല.
? ഗുജറാത്തിലെ ഈ തെരഞ്ഞെടുപ്പിൽ ചെന്നിത്തലയുടെ റോൾ എന്തായിരുന്നു
- അങ്ങനെ വ്യക്തിപരമായ റോളായിരുന്നില്ല. കൂട്ടായ നേതൃത്വമാണ് ഗുജറാത്തിലുള്ളത്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അനുഭവമാണ്. കാടടക്കിയുള്ള പ്രചാരണമായിരുന്നില്ല കോൺഗ്രസിന്റേത്. വീടുവീടാന്തരം കയറി, ഓരോ വോട്ടറെയും നേരിട്ടു കണ്ടുളള ചിട്ടയായ പ്രവർത്തനമാണ് നടത്തിയത്. നാലു മേഖലകളായി തിരിച്ചുള്ള പ്രവർത്തനത്തിൽ അൻപതിൽപ്പരം നിയോജകമണ്ഡലങ്ങളിൽ കടന്നു ചെല്ലാൻ എനിക്ക് അവസരം കിട്ടി. 59 സ്ഥാനാർഥികൾക്കു വേണ്ടി വോട്ട് അഭ്യർഥിച്ചു. മലയാളികളുടെ നൂറിൽപ്പരം കൂട്ടായ്മകളുടെ ഭാഗമായി. ഒട്ടേറെ ക്രിസ്ത്യൻ ദേവാലയങ്ങൾ സന്ദർശിച്ചു. മലയാളി ബിഷപ്പുമാരായ മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ റാഫേൽ തട്ടിൽ എന്നിവരടക്കം നിരവധി വൈദികരെയും സന്യാസിനികളെയും കണ്ടു. ബിജെപിയിൽ നിന്നു കോൺഗ്രസിലെത്തിയ മുതിർന്ന നേതാക്കളായ മുൻ മുഖ്യമന്ത്രി ശങ്കർ സിംഗ് വഗേല, മുൻ ആരോഗ്യ മന്ത്രി ജയനാരായൺ വ്യാസ്, മകൻ സമീർ വ്യാസ് തുടങ്ങിയവരുമായി ഒന്നിലേറെ വേദികൾ പങ്കിട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പിസിസി പ്രസിഡന്റ് സതീഷ് ഥാക്കൂർ തുടങ്ങിയവരുമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി. വലിയ അച്ചടക്കത്തോടെയുള്ള പ്രവർത്തനങ്ങൾക്കു സാക്ഷിയാകാൻ കഴിഞ്ഞതാണു വലിയ അനുഭവം.

? ആം ആദ്മി പാർട്ടിയുടെ സ്വാധീനം
- കോൺഗ്രസിനു സ്വാധീനമുളള മണ്ഡലങ്ങളിലാണ് ആപ്പിന്റെ പ്രവർത്തനം കൂടുതലുള്ളത്. ബിജെപിയുടെ ബി ടീമാണ് ആപ്പ്. അതു ജനങ്ങൾക്കറിയാം. കോൺഗ്രസിന്റെ വോട്ട് ചോരാതിരിക്കാനുള്ള ജാഗ്രത ഇവിടെ പാർട്ടിക്കുണ്ട്. ജനങ്ങൾ ഒപ്പമുണ്ടെന്ന ആതമവിശ്വാസവുമുണ്ട്.

? ഭരണ വിരുദ്ധ വികാരം എത്രത്തോളമുണ്ട്
- ഭരണ വിരുദ്ധ വികാരമല്ല, തരംഗം തന്നെ പ്രകടമാണ്. വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടിയ ജനങ്ങൾ പകരം വീട്ടാനുള്ള തയാറെടുപ്പിലാണ്. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പറയുന്നതു ഗുജറാത്തികൾക്കു പോലും വിശ്വാസമല്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും തടയാൻ അവർ ഒന്നു ചെയ്യുന്നില്ല. അവരുടെ റബർ സ്റ്റാംപുകളായി മുഖ്യമന്ത്രി സ്ഥാനത്തിരുന്ന വിജയ് രൂപാണിക്കും ഇപ്പോഴത്തെ മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായി പട്ടേലിനും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയുന്നതേയില്ല. 35 ശതമാനം ചെറുപ്പക്കാരും തൊഴിലില്ലാത്തവരാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. എന്നാൽ കോവിഡ് കാലത്ത് ജനങ്ങൾക്ക് ഒരു സഹായവും കിട്ടിയില്ല.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മൂന്നു സർക്കാരുകളാണ് അധികാരത്തിലെത്തിയത്. അതു തന്നെ ബിജെപിയുടെ കഴിവ്കേടിനു തെളിവാണ്. ഭരണസ്ഥിരത പോലും ഉറപ്പാക്കാനാവാത്തവരെന്ന ചീത്തപ്പേരുമായാണ് ബിജെപി ജനങ്ങളെ സമീപിക്കുന്നത്.
(17 ദിവസത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു ശേഷം രമേശ് ചെന്നിത്തല ഇന്നലെ കേരളത്തിൽ തിരിച്ചെത്തി. കോൺഗ്രസിന്റെ സ്റ്റാർ ക്യാംപെയ്നർമാരിൽ ഒരാളായിരുന്നു രമേശ് ചെന്നിത്തല.)
Delhi
ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രീം കോടതിയിൽ തടസ്സ ഹർജിയുമായി
കോൺഗ്രസ് നേതാവ് ഡി. കുമാർ

ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസ് നേതാവ് ഡി. കുമാർ സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. ദേവികുളം എം.എല്‍.എ എ. രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധിയിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി.ഹൈക്കോടതി വിധി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഡി കുമാർ പറയുന്നു. അഭിഭാഷകൻ അൽജോ ജോസഫാണ് തടസ്സഹർജി കുമാറിനായി ഫയൽ ചെയ്തത്. അതെസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഡി രാജ നടപടികൾ തുടങ്ങി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് സ്റ്റേയും ആവശ്യപ്പെടും.
Bangalore
കർണാടകയിൽ ബിജെപിയിൽ നിന്ന് രാജിവച്ച്, കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക്

ബാംഗ്ലൂർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിൽ ബിജെപിയിൽ നിന്നും കൂടുതൽ നേതാക്കൾ രാജിവച്ച് കോൺഗ്രസിലേക്ക് എത്തുന്നത് തുടരുന്നു. ബിജെപി നിയമസഭാ അംഗമായ ബാബുറാവു ചിഞ്ചന്‍സുര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിൽ ചേരാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 25ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം. ബിജെപിയില്‍ നിന്നും ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബിജെപി എംഎല്‍സിയാണ് ബാബുറാവു.ബിജെപിയുടെ നിയമ സഭാ(എംഎൽസി) അംഗമായിരുന്നു ബാബുറാവു ചിഞ്ചന്‍സുര്‍. കര്‍ണാടക കൗണ്‍സിൽ ചെയർപേഴ്സൺ ബസവരാജ ഹോരാട്ടിക്ക് തിങ്കളാഴ്ച രാജി സമര്‍പ്പിക്കുകയായിരുന്നു.സംസ്ഥാന സര്‍ക്കാരില്‍ അഴിമതി ആരോപിച്ച് മുതിര്‍ന്ന ബിജെപി എംഎല്‍സി പുട്ടണ്ണ പാർട്ടി വിട്ട് നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.കൂടാതെ രണ്ട് മുന്‍ എംഎല്‍എമാരും മൈസൂരു മുന്‍ മേയറും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കൂടാതെ കൊല്ലഗല്‍ മുന്‍ എംഎല്‍എയും എസ് സി മോര്‍ച്ച വൈസ് പ്രസിഡന്റുമായ ജി എന്‍ നഞ്ചുണ്ട സ്വാമി, വിജയപുര മുന്‍ എംഎല്‍എ മനോഹര്‍ ഐനാപൂര്‍, മൈസൂരു മുന്‍ മേയര്‍ പുരുഷോത്തം എന്നിവരും നേരത്തേ ബിജെപി വിട്ടിരുന്നു.
Delhi
അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

അമൃത്സര്‍: ഖലിസ്ഥാൻ വാദി അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തത് പഞ്ചാബ് പൊലീസിന്റെ ഇന്‍റലിജന്‍സ് വീഴ്ച മൂലമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തൽ. പഞ്ചാബ് സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ടാണ് അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി ചോദിച്ചു. അതേസമയം സംസ്ഥാനത്തെ സമാധാന സാഹചര്യം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. അറസ്റ്റിലായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ പഞ്ചാബില്‍ ഏർപ്പെടുത്തിയ ഇൻ്റര്‍നെറ്റ് – എസ്എംഎസ് നിരോധനം ചില മേഖലകളില്‍ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. നാല് ജില്ലകളിലും അമൃത്സറിലേയും മൊഹാലിയിലെയും ചില മേഖലകളിലും വ്യാഴാഴ്ച വരെ നിരോധനം ഉണ്ടാകും.
-
Business3 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema4 weeks ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
-
Featured3 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
You must be logged in to post a comment Login