Connect with us
48 birthday
top banner (1)

Politics

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

Avatar

Published

on

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍ രജ്ഞന്‍ ചൗധരി എന്നിവര്‍ പങ്കെടുക്കേണ്ടായെന്ന് തീരുമാനിച്ചു. ആര്‍ എസ് എസും ബി ജെ പിയും ചടങ്ങിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നു എന്ന് കോണ്‍ഗ്രസ്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

പിണറായി വിജയൻ ഇടത് സർക്കാരിനെ ആർഎസ്എസിന് മുന്നിൽ അടിയറവ് വെച്ചത് അകത്താകും എന്ന ഭയത്താൽ: ബെന്നി ബഹനാൻ

Published

on

പെരുമ്പാവൂർ : പിണറായി വിജയൻ ഇടത് സർക്കാരിനെ ആർഎസ്എസിന് മുന്നിൽ അടിയറവ് വെച്ചത് മറ്റ് മുഖ്യമന്ത്രിമാരെ പോലെ ജയിലിൽ അടയ്ക്കപ്പെടും എന്ന ഭയത്താൽ എന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ബെന്നി ബഹനാൻ എം.പി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന് കെപിസിസിയുടെ മിഷൻ 2025ൻ്റെ ഭാഗമായി പെരുമ്പാവൂർ കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നിരീക്ഷകരായ KPCC ജനറൽ സെക്രട്ടറി എസ് അശോകൻ, സെക്രട്ടറി കെ.എം സലിം, DCC പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പ്രസിഡൻ്റുമാരായ ഷാജി സലിം, ജോയ് പൂണേലി, പോൾ ഉതുപ്പ്, വി.എം ഹംസ, ബേസിൽ പോൾ, ഒ. ദേവസി, സക്കീർ ഹുസൈൻ, പോൾ പാത്തിക്കൽ, കെ.പി വർഗ്ഗീസ്, എം.എം ഷാജഹാൻ, പി.കെ മുഹമ്മദ് കുഞ്ഞ്,എൽദോ കെ ചെറിയാൻ, അലിമൊയ്തീൻ, സാം അലക്സ് ബേബി, മണ്ഡലം പ്രസിഡൻ്റുമാരായ അരുൺപോൾ ജേക്കബ്, സി.എം അഷ്റഫ്, സോളി ബെന്നി, എൽദോ പാത്തിക്കൽ, റിജുകുര്യൻ , സി.എം ജമാൽ, പി. പി എൽദോസ്, മാത്യൂസ് തരകൻ , സാബു ആൻ്റണി, എം.ജി സന്തോഷ്,പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.പി അവറാച്ചൻ , ഷിഹാബ് പള്ളിക്കൽ, മായാ കൃഷ്ണകുമാർ, ബിജോയ് വർഗ്ഗീസ്, ജോഷി തോമസ്, പി. കൃഷണമോഹൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad
Continue Reading

Delhi

‘സുപ്രീംകോടതിക്ക് ദുഷ്‌പേരുണ്ടാക്കും’: ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ പൂജയില്‍ പങ്കെടുത്ത നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കപില്‍ സിബല്‍

Published

on

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ വീട്ടിലെ ഗണപതി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് വിവാദമായിരിക്കെ സംഭവത്തില്‍ പ്രതികരണവുമായി സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കപില്‍ സിബല്‍. ജുഡീഷ്യറിക്കെതിരെ ഗോസ്സിപ്പുണ്ടാക്കാന്‍ ആളുകള്‍ക്ക് അവസരം നല്‍കുന്നതാണിതെന്നും സുപ്രീംകോടതിക്ക് ദുഷ്‌പേരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്തും സ്വകാര്യമായ ഒരു ചടങ്ങ് പരസ്യപ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് കരുതിക്കാണില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

‘ഈ വിഷയത്തില്‍ പ്രധാനമന്ത്രി ഒരു കാഴ്ചക്കാരനായി നില്‍ക്കരുത്. പ്രത്യേകിച്ച്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രക്കാരനായ ചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി പൂജ നടത്തുന്നത് പരസ്യമാക്കരുതായിരുന്നു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് കരുതിയിട്ടുണ്ടാവില്ല. എന്നിരുന്നാലും, രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്ന ഒരാള്‍ ജനങ്ങള്‍ക്ക് സുപ്രീംകോടതിയെ കുറിച്ച് ഗോസ്സിപ്പ് പറയാന്‍ അവസരം നല്‍കുന്ന വിധത്തില്‍ ഇടപെടരുതായിരുന്നു.

Advertisement
inner ad

യഥാര്‍ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ 50 വര്‍ഷത്തോളമായി സുപ്രീംകോടതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. മഹാന്മാരായ പല ജസ്റ്റിസുമാരെയും കണ്ടിട്ടുണ്ട്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിനോടും അങ്ങേയറ്റം ബഹുമാനമാണുള്ളത്. അദ്ദേഹം വളരെ മികച്ച വ്യക്തിത്വമുള്ളയാളാണെന്ന് ഒരു മടിയും കൂടാതെ പറയാന്‍ കഴിയും.

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന പൂജയുടെ ദൃശ്യങ്ങള്‍ കണ്ടു. തികച്ചും ആശ്ചര്യം വന്നു. ചില തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് എനിക്ക് ഇത്തരം കൂടിക്കാഴ്ചകളെ കുറിച്ച് പറയാനുള്ളത്. ഒരു പൊതുപ്രവര്‍ത്തകന്‍, അത് രാഷ്ട്രപതിയായാലും പ്രധാനമന്ത്രിയായാലും ചീഫ് ജസ്റ്റിസായാലും, ഒരു സ്വകാര്യ ചടങ്ങിനെ പരസ്യമാക്കരുത്. ആ ചടങ്ങ് പരസ്യമാകുമെന്ന് ചീഫ് ജസ്റ്റിസ് ധരിച്ചിട്ടുണ്ടാവില്ല. രണ്ടാമത്തെ കാര്യം, ഇന്ത്യയുടെ പ്രധാനമന്ത്രി ഇങ്ങനെയൊരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനുള്ള താല്‍പര്യം കാണിക്കരുതായിരുന്നു. അതൊരു തെറ്റായ സന്ദേശം നല്‍കുമെന്ന കാര്യം പ്രധാനമന്ത്രി തിരിച്ചറിയണമായിരുന്നു’ -സിബല്‍ പറഞ്ഞു.ഇത്തരം ദൃശ്യങ്ങള്‍ ജനങ്ങളില്‍ എന്ത് പ്രതികരണമാകും ഉണ്ടാക്കുക എന്നതാണ് വിഷയം. സുപ്രീംകോടതി പോലൊരു സ്ഥാപനത്തിന് ഇത് ഒട്ടും നല്ലതല്ല. കോടതിയെക്കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അതെല്ലാം വിശ്വസിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisement
inner ad

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി ഗണേശ പൂജയില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി തന്നെ പങ്കുവെക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Delhi

അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി: മദ്യ നയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അഞ്ചരമാസത്തിന് ശേഷമാണ് അരവിന്ദ് കെജരിവാളിന് ജാമ്യം ലഭിക്കുന്നത്

എന്നാല്‍, സി.ബി.ഐ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന ഹരജി കോടതി തള്ളി. കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളിലെ അപാകതകളൊന്നും ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. അറസ്റ്റ് ചെയ്യുമ്പോള്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 41ന്റെ ഉത്തരവ് പാലിക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടുവെന്ന വാദത്തില്‍ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി.

Advertisement
inner ad

കെജ്രിവാളിനെയും സി.ബി.ഐ.യെയും പ്രതിനിധീകരിച്ച അഭിഭാഷകരുടെ വാദം കേട്ട ശേഷം സെപ്റ്റംബര്‍ 5ന് സുപ്രീം കോടതി വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ, സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്. വി. രാജു ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാത്ത നടപടിയില്‍ കെജ്രിവാളിനെ എതിര്‍ത്തിരുന്നു. കെജ്രിവാള്‍ ജാമ്യത്തിനായി ഡല്‍ഹി ഹൈകോടതിയെ നേരിട്ട് സമീപിക്കുകയും തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയമാണ് ചെയ്തത്.

ഇ.ഡി ഫയല്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെ ജൂണ്‍ 26നാണ് കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസില്‍ ജൂലൈ 12ന് കെജ്രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Advertisement
inner ad
Continue Reading

Featured