പാർട്ടിയെ ശക്തമാക്കാൻ കോൺഗ്രസ്സ് സേവാദളിന് പൂർണ്ണ സ്വാതന്ത്ര്യം നൽകും – രാജേന്ദ്രപ്രസാദ്

കോൺഗ്രസ് പാർട്ടിയെ അച്ചടക്കമുള്ള സംഘടനയായി മാറ്റാൻ സേവാദളിനെ ശക്തമാക്കുമെന്ന് ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. കൊല്ലം ജില്ലാ കോൺഗ്രസ് സേവാദൾ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. കോൺഗ്രസ് പാർട്ടിയുടെ അച്ചടക്കമായ പുതിയ ശൈലി ഇടത്കക്ഷികളെ പോലും അമ്പരപ്പിച്ചിരിക്കുന്നു. ഇത് നല്ല തുടക്കമാണ്. കൊല്ലം ജില്ലയിൽ കോൺഗ്രസിനെയും, യു ഡി എഫിനെയും ശക്തിയുള്ള സംഘടനയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡന്റ് എം ഐ ഹാഷിം അധ്യക്ഷത വഹിച്ചു. കെ പി സി സി ജന. സെക്രട്ടറി എം എം നസീർ, കോൺഗ്രസ് സേവാദൾ സംസ്ഥാന പ്രസിഡന്റ് എം എ സലാം, ഡി സി സി ഭാരവാഹികളായ ചിറ്റുമൂല നാസർ, എസ് വിപിനചന്ദ്രൻ, ആദിക്കാട് മധു, എൻ ഉണ്ണികൃഷ്ണൻ, സേവാദൾ നേതാക്കളായ ബിനു വെട്ടൂർ, പന്മന ജി വേലായുധൻകുട്ടി, ഷെറഫ് കുണ്ടറ, എം അമർദത്ത്, ആർ കെ ഷെഹീർ, ശിവകുമാരി, നവാസ് റഷാദി, ഓമനക്കുട്ടൻപിള്ള, മോഹനൻപിള്ള, ചൂളൂർ ഷാനി, വിപിൻബാബു, രാജേഷ്കുമാർ, സന്തോഷ് പനയഞ്ചേരി, ലാലി കടയ്ക്കൽ, കൊട്ടിയം സന്തോഷ്, സുബ്രഹ്മണ്യൻ, തുളസീധരൻപിള്ള, സലീഷ്ഖാൻ, ഒാമനകുട്ടൻ ഉണ്ണിത്താൻ, സുധീർ ചിതറ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment