കോണ്‍ഗ്രസിനു പുതിയ ഊര്‍ജംഃ കൊടിക്കുന്നില്‍ സുരേഷ്

കൊല്ലം:ഡിസി സി പ്രസിഡന്റുമാരുടെ പുന:സംഘടന പാര്‍ട്ടിക്ക് പുതിയ ഉണര്‍വ്വും, ഊര്‍ജ്ജവും നല്‍കുമെന്ന് കെ പി സി സി വര്‍ക്കിംങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി. അഭിപ്രായ വ്യത്യാസം ഇല്ലാതെ ജനാധിപത്യത്തിന്റെ പാതയില്‍ ചര്‍ച്ചയിലൂടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ട് പോകുവാന്‍ പുതിയ നേതൃത്വത്തിന് കഴിയും. സ്‌നേഹത്തിന്റെയും, സൗഹാര്‍ദ്ദത്തിന്റെയും പാതയിലൂടെ കൊല്ലത്തെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ പ്രസിഡന്‍റ് പി. രാജേന്ദ്ര പ്രസാദിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി പി. രാജേന്ദ്രപ്രസാദ് ചുമതലയേറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ച യോഗത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, പി സി വിഷ്ണുനാഥ് എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റുമാരായ ഡോ ശൂരനാട് രാജശേഖരന്‍, മോഹന്‍ ശങ്കര്‍, എഴുകോണ്‍ നാരായണന്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ എ ഷാനവാസ്ഖാന്‍, എം എം നസീര്‍, ജ്യോതികുമാര്‍ ചാമക്കാല, ജി രതികുമാര്‍, ജി പ്രതാപവര്‍മതമ്പാന്‍ എക്‌സ് എംഎല്‍എ, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ സി രാജന്‍, കെ പി സി സി സെക്രട്ടറിമാരായ ആര്‍ രാജശേഖരന്‍, നടുക്കുന്നില്‍ വിജയന്‍, സൂരജ് രവി, പി ജര്‍മിയാസ്, സൈമണ്‍ അലക്‌സ്, എല്‍ കെ ശ്രീദേവി, ബിന്ദുജയന്‍, ആര്‍. അരുണ്‍രാജ്, ഹാഷിം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് എസ് വിപിനചന്ദ്രന്‍ സ്വാഗതവും, റ്റി തങ്കച്ചന്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Comment