Connect with us
inner ad

Kerala

എ. ഐ ക്യാമറാവിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.സുധാകരൻ.

Avatar

Published

on

തിരുവനന്തപുരം: എ. ഐ ക്യാമറാവിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.പി.സി. സി അധ്യക്ഷൻ കെ.സുധാകരൻ. ആരോ സോഷ്യൽ മീഡയയിൽ എഴുതിയതുപോലെ അരിവാരാൻ അരിക്കൊമ്പൻ, ചക്കവാരാൻ ചക്കകൊമ്പൻ, കേരളംവാരാൻ ഇരട്ടച്ചങ്കനെന്നതു പോലെയാണ് കാര്യങ്ങളെന്നു സുധാകരൻ പറഞ്ഞു.
ഇതെഴുതിയാളെ സ്തുതിക്കുന്നുവെന്നും കണ്ണൂർ കെ.സുധാകരൻ കണ്ണൂർ ഡി.സി.സി ഓഫീസിൽ വാർത്താസമ്മേളനത്തിൽ പരിഹസിച്ചു. എ. ഐ ക്യാമറ സ്ഥാപിക്കുന്നതിലെ അഴിമതി പുറത്തുകൊണ്ടുവരുന്നതിനായി നീതി പൂർവ്വമായ അന്വേഷണത്തിനായി കോടതിയെ സമീപിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ഒരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇനിയും കൂടുതൽ വിവരങ്ങൾപുറത്തുവരുമെന്നും കെ.സുധാകരൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ബന്ധുവായ പ്രകാശ് ബാബുവിനെ താനിതുവരെ കണ്ടിട്ടോ, കേട്ടിട്ടോയില്ല, ഇതിലൊക്കെ അദ്ദേഹത്തിന് പങ്കുണ്ടെന്ന് ഒരുപാട് തെളിവുകൾ ഉണ്ടല്ലോ. ഇതൊക്കെ പുറത്തുകൊണ്ടു വരാൻ പാർട്ടി നിയമപരമായവഴികൾ ആലോചിക്കുന്നുണ്ട്. സമ്പത്തെല്ലാം മകനിലേക്കും മകളിലേക്കും കുടുംബത്തിലേക്കും സ്വാംശീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

നീതിപൂർവകമായ അന്വേഷണത്തിലൂടെ ഇതൊക്കെ ഒരു തുറന്ന പുസ്തകമാക്കി വയ്ക്കും. ഇതിനു പിന്നിലെ കാര്യങ്ങളെ കുറിച്ചു മറ്റുചിലയാളുകൾ അന്വേഷണം നടത്തുന്നുണ്ട്.
ഇന്ത്യയിൽ പ്രധാനമന്ത്രി മോദിയുടെ കൂടെ അദാനിയാണെങ്കിൽ ഇവിടെ പിണറായി വിജയന്റെ അദാനിയാണ് ഊരാളുങ്കൽ. കേരളത്തിൽ ഇവർ എവിടെ പ്രവൃത്തി നടത്തിയാലും അതിന്റെയൊക്കെ ശതമാനം പാർട്ടിയിലേക്കോ പിണറായി വിജയനിലേക്കൊ എത്തുന്നുണ്ട്.അതന്വേഷിച്ചു റിപ്പോർട്ടു നൽകാൻ സർക്കാരിന്റെ കീഴിലുളള ഒരു ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറിയെ വെച്ചാൽ എങ്ങനെയാണ് ശരിയാവുക. സർക്കാരിന്റെ ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥൻ അന്വേഷിച്ചാൽ സർക്കാരിനെതിരെ റിപ്പോർട്ടു നൽകുമോയെന്നും സുധാകരൻ ചോദിച്ചു. പിണറായി വിജയന്റെ മൂക്കത്താണ് കേരളത്തിലെ വിജിലൻസുകളളത്. ഈക്കാര്യം അന്വേഷിക്കാൻ എക്‌സ്‌പേർട്ട്‌സ് വേണം ജുഡീഷ്യ സമിതിയും ഈക്കാര്യത്തിൽ അന്വേഷിക്കണം. സർക്കാരിന്റെ ശമ്പളം വാങ്ങുന്നവർ സ്വന്തം ഉദ്യോഗസ്ഥരെ വെച്ചു ഈക്കാര്യം അന്വേഷിച്ചാൽ ശരിയാവില്ല. ഈക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണം നടത്താനുളള ധൈര്യവും നട്ടെല്ലും സർക്കാരിനുണ്ടോയെന്നു പറയണം. അല്ലെങ്കിൽ ഈക്കാര്യത്തിൽ ഞങ്ങൾ ഇങ്ങനെ അന്വേഷിക്കുകയുളളുവെന്ന് തുറന്നു പറയണം.പൊഗാസിയ കമ്പിനിയെ കരാർ ഏൽപ്പിച്ചതിനെ കുറിച്ചു മറ്റുമന്ത്രിമാർക്ക് യാതൊരു വിവരവുമില്ല. അതുകൊണ്ടാണ് ഈക്കാര്യത്തിൽ അവർ പ്രതികരിക്കാത്തത്. മറ്റു മന്ത്രിമാർക്ക് ഈക്കാര്യത്തിൽ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.പൊഗാസിയ കമ്പിനിയിൽ പിണറായി വിജയന്റെ ബന്ധുക്കൾക്ക് പങ്കുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.മന്ത്രിമാരാറിയാതെ ഈക്കാര്യം ഓപ്പറേറ്റു ചെയ്യാൻ മുഖ്യമന്ത്രിയുടെ പിൻതുണയുണ്ടെങ്കിൽ മാത്രമേ കഴിയുകയുളളൂവെന്ന് സുധാകരൻ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

തൃശൂര്‍പൂരത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടന്നു; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Published

on

പാലക്കാട്: തൃശൂര്‍ പൂരത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ഥലത്ത് രണ്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നു. എന്നിട്ടും ഇവരൊന്നും ഇടപെട്ടില്ല. ഇന്റലിജന്‍സ് വിഭാഗവും മറ്റും ഉണ്ടായിരുന്നിട്ടും ഇതൊന്നും അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. പൊലീസ് നിഷ്‌ക്രിയമായിരുന്നു. നടക്കാന്‍ പാടില്ലാത്തെ കാര്യങ്ങളാണ് അവിടെ നടന്നത്. തൃശൂര്‍ പൂരം അട്ടിമറിക്കപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. രാത്രി 10.30 മണിക്ക് നടന്ന സംഭവം മുഖ്യമന്ത്രി അറിഞ്ഞതേയില്ല. എവിടെ പോയി ഡിജിപി. തെരഞ്ഞെടുപ്പ് കാലമായതു കൊണ്ട് നേരത്തെ തന്നെ ഉറക്കത്തില്‍പ്പെട്ടോയെന്ന് അറിയണം. സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിയതുകൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല. രാത്രി മുഴുവന്‍ കമ്മീഷണര്‍ അഴിഞ്ഞാടുകയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നതാണ് തൃശൂര്‍ പൂരം. അത് അലങ്കോലപ്പെട്ടത് ദൗര്‍ഭാഗ്യകരമായി പോയെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Continue Reading

Kerala

ഏപ്രിൽ 26 വരെ കേരളത്തിൽ ഉയർന്ന ചൂട് അനുഭവപ്പെടും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നു. ഏപ്രിൽ 26 വരെ തുടരുമെന്നാണ് റിപ്പോർട്ട്. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെൽഷ്യസും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ 37 ഡിഗ്രിയുമാണ് താപനില. അതേസമയം ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

Choonduviral

പിണറായി ബിജെപിയുടെ താരപ്രചാരകനെന്ന് ഹസൻ

Published

on

കൊച്ചി: സംസ്‌ഥാനത്ത്‌ ബിജെപിയുടെ താരപ്രചാരകൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ. ഇന്ത്യ മുന്നണിയുടെ ഒറ്റുകാരനായാണ് പിണറായി പ്രവർത്തിക്കുന്നതെന്നും ഹസൻ ആരോപിച്ചു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മുന്നണി യോഗത്തിൽ കാലെടുത്തു വെയ്ക്കാനുള്ള യോഗ്യത പോലും പിണറായിക്കില്ല. പ്രധാനമന്ത്രി ആരാകണമെന്ന് മുന്നണി യോഗം തീരുമാനിക്കും. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി സ്‌ഥാനം കാണുമോയെന്ന കാര്യം പിണറായി ആലോചിക്കണം.

ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യുകയാണ് പിണറായി. രാഹുൽഗാന്ധിക്കെതിരായ പരാമർശത്തിൽ പിണറായി മാപ്പ് പറയണമെന്നും ഹസൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രകടനപത്രികയെ കുറിച്ച ഒരു എതിരഭിപ്രായവും സിപിഎം പറഞ്ഞിട്ടില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പിണറായിക്ക് മാത്രം എന്താണ് ഇത്ര പ്രശ്നമെന്ന് അറിയില്ല. ബിജെപി – സിപിഎം അന്തർധാരയാണ് ഇതിനു കാരണമെന്നും ഹസൻ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വർഗീയത കുത്തിനിറച്ച പരസ്യമാണ് ബിജെപി മാധ്യമങ്ങൾക്ക് നല്കിയിരിക്കുന്നതെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഹസൻ അറിയിച്ചു. മതവികാരം ആളിക്കത്തിക്കുന്ന വാചകങ്ങളാണ് പരസ്യത്തിലുള്ളത്. ഇതിന് സ്‌ക്രൂട്ടിണി കമ്മിറ്റി എങ്ങനെ അനുമതി നൽകി എന്നത് അന്വേഷിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകും.ത്രീശൂർ പൂരം അലങ്കോലപ്പെടുത്തിയത് പോലീസ് ആണെന്നും പിണറായി വിജയൻറെ നിർദേശപ്രകാരമാണിതെന്നും ഹസൻ ആരോപിച്ചു. കമ്മീഷണർക്ക് രഹസ്യ നിർദേശം കൊടുത്തത് പിണറായി വിജയനാണ്. ഇത് ബിജെപിയെ സഹായിക്കാനാണ്. ശബരിമലയിലും ഇത് തന്നെയാണ് പിണറായി ചെയ്തതെന്നും ഹസൻ ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured