Connect with us
,KIJU

Bangalore

കർണാടകയിൽ ആഞ്ഞടിച്ച് കോൺഗ്രസ് തരംഗം; ബിജെപി-ദൾ കോട്ടകളിൽ വിള്ളൽ

Avatar

Published

on

ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസ് ക്യാമ്പുകളിൽ ആഘോഷം തുടങ്ങി. പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തു  ഇപ്പോൾ തന്നെ ആഘോഷം തുടങ്ങി. കർണാടകയുടെ ആറിൽ അഞ്ച് മേഖലയിലും കോൺഗ്രസാണ് മുന്നേറ്റം തുടരുന്നത്. കല്യാൺ കർണാടക, കിട്ടൂർ കർണാടക, മധ്യ കർണാടക, ഓൾഡ് മൈസൂരു, ബംഗളൂരു, തുടങ്ങിയ മേഖലകളിൽ കോൺഗ്രസാണ് മുന്നേറ്റം തുടരുന്നത്. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വർഗീയ ധ്രുവീകരണം നടത്തിയിട്ടും തീരദേശ കർണാടകയിൽ നേരിയ മുൻതൂക്കം മാത്രമാണ് ബിജെപിക്ക് നിലവിലുള്ളത്. ജെഡിഎസ് പിന്തുണയുടെ സിപിഎം മത്സരിക്കുന്ന  ഭാഗേപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി മുന്നേറ്റം തുടരുകയാണ്. ബിജെപിയുടെ ഉറച്ച വോട്ടുബാങ്കായ ലിംഗായത്ത്  കേന്ദ്രങ്ങളിലും കോൺഗ്രസ് മുന്നേറ്റം ബിജെപിക്ക് കനത്ത ആഘാതമാണ്   സൃഷ്ടിച്ചിരിക്കുന്നത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bangalore

വിക്രം ലാൻഡറിനേയും പ്രഗ്യാൻ റോവറിനേയും ഉണർത്തില്ല; ശനിയാഴ്ച്ചത്തേയ്ക്ക് മാറ്റിവെച്ചതായി ഐഎസ്ആർഒ

Published

on

ബെംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിദ്രയിലേക്ക് പോയ ചന്ദ്രയാൻ-3 ഉണരുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ശാസ്ത്ര ലോകം. രണ്ടാഴ്ച്ചയ്ക്ക് ശേഷം ചന്ദ്രനിൽ സൂര്യനുദിച്ചപ്പോൾ വിക്രം ലാൻഡറിനേയും പ്രഗ്യാൻ റോവറിനേയും ഉണർത്താനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ. ഇന്ന് ചന്ദ്രയാൻ 3 റീ ആക്ടിവേറ്റ് ചെയ്യാനാണ് ഐഎസ്ആർഒ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ നടപടി ഐഎസ്ആർഒ മാറ്റിവെച്ചതായി അറിയിച്ചു ലാൻഡറും റോവറും ഇന്നു വൈകിട്ട് റീആക്ടിവേറ്റ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇതു ശനിയാഴ്ചത്തേയ്ക്കു മാറ്റിയെന്ന് സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നീലേഷ് ദേശായി അറിയിച്ചു. റോവർ ഏകദേശം 300-350 മീറ്റർ ദൂരത്തേയ്ക്കു മാറ്റാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ 105 മീറ്റർ മാത്രമേ നീക്കാൻ സാധിച്ചുള്ളൂ എന്ന് നീലേഷ് ദേശായി വ്യക്തമാക്കി.

ഓഗസ്റ്റ് 23 നു വൈകിട്ട് 6.04 നാണു വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെയാണ് സെപ്റ്റംബർ 2നു റോവറും 4ന് ലാൻഡറും സ്ലീപിങ് മോഡിലേക്കു മാറിയത്. അടുത്ത സൂര്യോദയത്തിൽ കൃത്യമായ സൂര്യപ്രകാശം കിട്ടുന്നവിധം ലാൻഡറിന്റെയും റോവറിന്റെയും സോളർ പാനലുകൾ ക്രമീകരിച്ച് സർക്യൂട്ടുകളെല്ലാം സ്ലീപിങ് മോഡിലേക്കു മാറ്റിയിരുന്നു. സൂര്യപ്രകാശം ഇല്ലാതായതോടെ ഏതാണ്ട് മൈനസ് 180 ഡിഗ്രി സെൽഷ്യസെന്ന കൊടുംതണുപ്പിൽ കഴിഞ്ഞ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സൂര്യപ്രകാശം ലഭിക്കുമ്പോൾ 22ന് ഉണർന്നെഴുന്നേൽക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഐഎസ്ആർഒ. ഇതിനുള്ള നടപടിക്രമങ്ങളാണ് 23ലേക്ക് മാറ്റിയത്.

Advertisement
inner ad

ഒരു ചാന്ദ്ര ദിനം അഥവാ ഭൂമിയിലെ 14 ദിവസത്തെ ദൗത്യത്തിന് വേണ്ടിയാണ് ചന്ദ്രയാന്‍ 3 വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറും രൂപകല്‍പന ചെയ്തിട്ടുള്ളത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളായതിനാല്‍ ചന്ദ്രനില്‍ ഇരുട്ട് വ്യാപിച്ചാല്‍ അവയ്ക്ക് അധികനാള്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ലഭിക്കില്ല. മാത്രവുമല്ല സൂര്യപ്രകാശം പോവുന്നതോടെ ഈ പ്രദേശത്തെ താപനില -200 നും താഴേക്ക് പോവും. ഈ കൊടുംതണുപ്പിനെ അതിജീവിക്കാന്‍ ചന്ദ്രയാന്‍ 3 ഉപകരണങ്ങള്‍ക്ക് സാധിച്ചേക്കില്ല.

എന്നാല്‍ ഈ പ്രതികൂല സാഹചര്യത്തെ മറികടക്കാനാവുമോ എന്നറിയാനുള്ള ശ്രമത്തിലാണ് ഇസ്രോ. സാധാരണ ചാന്ദ്ര ദൗത്യങ്ങള്‍ക്കായി അയക്കുന്ന പേടകങ്ങളില്‍ താപനില നിയന്ത്രിക്കാനുള്ള ഹീറ്റിങ് സംവിധാനം ഉണ്ടാവാറുണ്ട്. റഷ്യയുടെ പരാജയപ്പെട്ട ചാന്ദ്രദൗത്യമായ ലൂണ-25 പേടകത്തില്‍ ആ സംവിധാനമുണ്ടായിരുന്നുവെങ്കിലും ചന്ദ്രയാന്‍ 3 ഒരു ചാന്ദ്രദിനത്തിന് വേണ്ടി മാത്രമായി ഒരുക്കിയതായതിനാല്‍ ചന്ദ്രയാനില്‍ ഹീറ്റിങ് സംവിധാനം ഇല്ല.

Advertisement
inner ad

ചന്ദ്രയാന്‍ 3യുടെ പ്രധാന ശാസ്ത്ര ദൗത്യങ്ങളെല്ലാം ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞതാണ്. എങ്കിലും വീണ്ടും പേടകത്തെ ഉണര്‍ത്തുന്നതിനുള്ള സാധ്യത പരിശോധിക്കുകയാണ് ഇസ്രോ. അങ്ങനെ സാധിച്ചാല്‍ ലാന്‍ഡറിനും റോവറിനും കുറച്ച് നാള്‍ കൂടി ആയുസ്സ് ലഭിക്കും.

മുമ്പ് സൂര്യനസ്തമിക്കുന്നതിന് മുമ്പ് തന്നെ ഉപകരണങ്ങളിലെ ബാറ്ററി മുഴുവന്‍ ചാര്‍ജ് ചെയ്തിരുന്നു. ഇതിന് ശേഷം അവയെ സ്ലീപ്പിങ് മോഡിലേക്ക് മാറ്റുകയായിരുന്നു. പൂര്‍ണ ആരോഗ്യത്തോടെ ഉണരാന്‍ ഉപകരണങ്ങള്‍ക്ക് സാധിച്ചാല്‍ 14 ദിവസം കൂടി പ്രവര്‍ത്തിക്കാനും കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാനും ചന്ദ്രയാന്‍ 3 ദൗത്യത്തിന് സാധിക്കും.

Advertisement
inner ad
Continue Reading

Bangalore

ജനതാദൾ (എസ്) ബിജെപിക്കൊപ്പം എൻഡിഎ മുന്നണിയിൽ; കേരളത്തിൽ സിപിഎമ്മിനൊപ്പം

Published

on

ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ കൂറ്റൻ തോൽവിക്ക് പിന്നാലെ മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ജനതാദൾ സെക്യുലർ പാർട്ടി എൻഡിഎയിൽ ചേർന്നു. പാർട്ടിയെ മുന്നണിയിലേക്ക് ബിജെപി നേതൃത്വം പൂർണ മനസോടെ സ്വാഗതം ചെയ്തെന്ന് കർണാടക മുൻ മുഖ്യമന്ത്രി കൂടിയായ എച്ച്ഡി കുമാരസ്വാമി എക്സിലുടെ പറഞ്ഞു.
ഇന്ന് ദില്ലിയിലെത്തിയ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സഖ്യ തീരുമാനം പ്രഖ്യാപിച്ചത്.

കേരളത്തിൽ സിപിഎമ്മിനൊപ്പം എൽഡിഎഫ് സഖ്യത്തിലുള്ള ജെഡിഎസ് എൻഡിഎ സഖ്യകക്ഷിയായതോടെ കേരള മന്ത്രിസഭയിൽ എൻഡിഎ അംഗം മന്ത്രിയായി തുടരുകയാണ്. ജെഡിഎസ് ഔദ്യോഗിക ചിഹ്നത്തിൽ വിജയിച്ച മന്ത്രി കെ കൃഷ്ണൻകുട്ടി നിലവിൽ എൻഡിഎ അംഗമാണ്. എന്നാൽ കേന്ദ്രതീരുമാനത്തിനൊപ്പമല്ലെന്ന് ജെഡിഎസ് കേരളാ ഘടകത്തിന്റെ നിലപാട്. വിഷയം ചർച്ച ചെയ്യാൻ ഒക്ടോബർ ഏഴിന് സംസ്ഥാന കമ്മിറ്റി ചേരുമെന്ന് മാത്യു ടി തോമസ് അറിയിച്ചു. ദേശീയ ഘടകത്തിൽ നിന്നും എങ്ങിനെ മാറി നിൽക്കുമെന്ന് പാർട്ടിക്കകത്ത് ആശങ്കയുണ്ട്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച എംഎൽഎമാർക്കും ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഭീഷണിയാണ്.

Advertisement
inner ad

കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് വൻ തിരിച്ചടിയാണ് നേരിട്ടത്. മുൻ മുഖ്യമന്ത്രിയുടെ പാർട്ടിക്ക് 19 സീറ്റുകൾ മാത്രമാണ് വിജയിക്കാനായത്.

Advertisement
inner ad
Continue Reading

Bangalore

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദിവസവും ഭരണഘടന ആമുഖം വായിക്കണം; സുപ്രധാന തീരുമാനവുമായി സിദ്ധരാമയ്യ സർക്കാർ

Published

on

ബംഗളൂരു: കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിൽ സംസ്ഥാനത്തെ മുഴുവൻ സർക്കാർ-സ്വകാര്യ സ്കൂളുകളിലും കോളജുകളും ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദിവസവും ഭരണഘടനാ ആമുഖം വായിക്കുന്നത് നിർബന്ധമാക്കി സിദ്ധരാമയ്യ സർക്കാർ. അന്താരാഷ്ട്ര ജനാധിപത്യദിനത്തിന്റെ ഭാഗമായായി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രഖ്യാപനം.

ഭരണഘടന അനുശാസിക്കുന്ന മൗലികമായ ഉത്തരവാദിത്തങ്ങൾ പൗരന്മാർ നിർവഹിക്കേണ്ടതുണ്ടെന്നു തീരുമാനം പ്രഖ്യാപിച്ച് സാമൂഹികക്ഷേമ മന്ത്രി എച്ച്.സി മഹാദേവപ്പ പറഞ്ഞു. സ്കൂളുകളിലും കോളജുകളിലും ഭരണഘടനാ ആമുഖം വായിക്കാനുള്ള സൗകര്യമൊരുക്കുന്നത് അതുകൊണ്ടാണ്. ഭരണഘടനാ തത്വങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ ഉത്ബുദ്ധരാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും മന്ത്രി വിശദീകരിച്ചു. ബി.ആർ അംബേദ്കർ പൗരന്മാർക്കു നൽകിയ സമ്മാനമാണു ഭരണഘടനയെന്നും മന്ത്രി പറഞ്ഞു. നീതിയും സമത്വവും ഊന്നിപ്പറയുന്ന വിശുദ്ധമായ നിയമപുസ്തകമാണത്. അതുകൊണ്ട് ആമുഖം വായിക്കുന്നതിനു പിന്നിൽ പ്രധാനപ്പെട്ടൊരു ലക്ഷ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad

ജനാധിപത്യ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ബംഗളൂരുവിലെ വിധാൻ സൗധയിൽ വിപുലമായ ഭരണഘടനാ ആമുഖം വായിക്കൽ പരിപാടി സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, മന്ത്രിമാരായ ഡോ. ജി. പരമേശ്വര, രാമലിംഗ റെഡ്ഡി, ഈശ്വർ ഖാന്ദ്ര, കെ.ജി ജോർജ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Featured