ഓർമയിൽ ഇന്ന് : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസർച്ചിന് ഇന്ദിരാഗാന്ധി തുടക്കംകുറിച്ചു

ഇന്ത്യയുടെ കയറ്റുമതി വികസന ചരിത്രത്തില്‍ നിര്‍ണ്ണായകമായ നാഴികക്കല്ലാണ് 1976 നവംബര്‍ 8ാം തിയ്യതി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ സ്ഥാപിച്ച സുഗന്ധദ്രവ്യ ഗവേഷണ കേന്ദ്രം. കാസര്‍ഗോഡ് കേന്ദ്രമായി പ്രവര്‍ത്തിച്ച സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സിപിസിആര്‍ഐ) പ്രാദേശിക കേന്ദ്രമായാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസര്‍ച്ച് (ഐ ഐ എസ് ആര്‍) എന്ന ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്.

ഹരിതവിപ്ലവം എന്ന വലിയ മാറ്റത്തിന്റെ ഭാഗമായി സുഗന്ധദ്രവ്യങ്ങളുടെ ഉത്പാദന, ഗവേഷണ രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ദിരാഗാന്ധി സിപിസിആര്‍ ഐ യ്ക്ക് രൂപം നല്‍കിയത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കേന്ദ്ര പദ്ധതികളില്‍ ഒന്ന് കൂടിയാണിത്. സുഗന്ധദ്രവ്യങ്ങളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട് മികച്ചയിനം വിത്തുകള്‍ ഗവേഷണങ്ങളിലൂടെ കണ്ടെത്തുന്നതിനും, മികവുറ്റ വിളവ് ലഭ്യമാക്കുവാന്‍ അനുയോജ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും ഈ സ്ഥാപനം വഹിച്ചിരിക്കുന്ന പങ്ക് നിസ്തര്‍ക്കവും വിസ്മായാവഹവുമാണ്.

Related posts

Leave a Comment