ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നാളെ

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ച്‌ ഇന്ധനവിലവര്‍ദ്ധനവ്‌ തടയണമെന്നാവശ്യപ്പെട്ട്‌ കെ.പി.സി.സി ആഹ്വാനം ചെയ്‌ത ചക്ര സ്‌തംഭന സമരം നാളെ തലസ്ഥാനത്ത്‌ നടക്കും. രാവിലെ 11 മണിമുതല്‍ 11.15 വരെ സെക്രട്ടേറിയറ്റിനു മുമ്പില്‍ നിന്നും പാളയം-വെള്ളയമ്പലം വഴി രാജ്‌ഭവന്‍ വരെയാണ്‌ സമരം നടത്തുന്നതെന്ന്‌ ഡി.സി.സി പ്രസിഡന്റ്‌ പാലോട്‌ രവി അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരന്‍ എം.പി. ഉദ്‌ഘാടനം ചെയ്യും.

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം സംഘടിപ്പിക്കും.പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലുമാണ് സമരം നടത്തുന്നത്.

Related posts

Leave a Comment