കോൺഗ്രസ്‌ ഉപവാസസമരം നടത്തി

വരന്തരപ്പിള്ളി : പുതുക്കാട് നിയോജക മണ്ഡലത്തിലെ വരന്തരപ്പിള്ളി പഞ്ചായത്തിലെ കച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യമുന്നയിച്ച് കൊണ്ട് ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് വരന്തരപ്പിള്ളി മണ്ഡലം പ്രസിഡന്റ് ശ്രീ വിനയന്‍ പണിക്കവളപ്പിലിൻറെ നേതൃത്വത്തിൽ തിരുവോണ നാളില്‍ കച്ചേരി കടവ് പാലത്തില്‍ നടന്ന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം KPCC സെക്രട്ടറി ശ്രീ സുനില്‍ അന്തിക്കാട് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഔസേപ്പ് ചരടായി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ശ്രീ അജിത് കുമാർ എളന്തോളി കൃതജ്ഞത പ്രസംഗം നടത്തി. DCC ജനറൽ സെക്രട്ടറിമാരായ ശ്രീ K ഗോപാലകൃഷ്ണൻ, ശ്രീ TM ചന്ദ്രൻ, UDF ചെയർമാൻ ശ്രീ KL ജോസ് മാസ്റ്റർ, യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് അസംബ്ലി പ്രസിഡന്റ് ശ്രീ ലിൻ്റോ പള്ളിപറമ്പൻ, ശ്രീ സാന്റോ നന്തിപുലം, ശ്രീ ഫൈസല്‍ ഇബ്രാഹിം, ശ്രീ ബൈജു ഇഞ്ചക്കുണ്ട്, ശ്രീ സലീം മാണിയത്ത്, ശ്രീ ദേവൻ തറയില്‍, വാർഡ് മെമ്പർമാരായ ശ്രീ ജോജോ പിണ്ടിയാൻ, ശ്രീ ഷൈജു പട്ടിക്കാട്ടുക്കാരൻ, ശ്രീമതി രജനി ശിനോയ്, മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ശ്രീമതി സുധിനി രാജീവൻ ശ്രീമതി സജീന മുജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment