ലഖിംപുർ ഖേരി കർഷക കൊലപാതകം ; കോൺഗ്രസ് പിന്തുണയിൽ മഹാരാഷ്ട്രയിൽ ബന്ദ്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച്‌ മഹാരാഷ്ട്രയിൽ തിങ്കളാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു.കോൺഗ്രസ്, ശിവസേന, എൻസിപി എന്നീ പാർട്ടികൾ ബന്ദിനെ പിന്തുണയ്ക്കും. മഹാരാഷ്ട്രയിലെ ട്രേഡ്‌സ് യൂണിയൻ ബന്ദിൽനിന്ന് വിട്ടുനിൽക്കും.

അവശ്യ സേവനങ്ങൾ ഒഴികെ എല്ലാം അടച്ചിടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ലോക്ഡൗണിലുണ്ടായ തകർച്ചയിൽനിന്ന് വ്യാപരമേഖല കരകയറുന്നതേയുള്ളൂവെന്നും ബന്ദ് വരുമാനത്തെ ബാധിക്കുമെന്നും ട്രേഡ്‌സ് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. ഫെഡറേഷൻ ഓഫ് റീട്ടെയിൽ ട്രേഡേഴ്‌സ് വെൽഫെയർ അസോസിയേഷനും (എഫ്‌ആർടിഡബ്ല്യുഎ) ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചു.

Related posts

Leave a Comment