പഞ്ചായത്ത്‌ ഭരണസമിതി യോഗം UDF അംഗങ്ങൾ ബഹിഷ്കരിച്ചു

ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിൽ ഒഴിവുള്ള NREGS ആക്രഡിറ്റർ ഓവർസിയറുടെ തത്കാലിക നിയമനം നടത്തുന്നതിന് ഭരണ സമതി തീരുമാനമില്ലാതെ ഇന്റർവ്യൂ നടത്തിയതിലും ഇന്റർവ്യൂ ബോർഡിൽ അംഗമായ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി, ഷീജയെ രേഘാമൂലം അറിയിക്കാതെ ഇന്റർവ്യൂ നടത്തിയതിലും കോവിഡ് പ്രതിരോധപ്രവർതനങ്ങളിലെയും വാക്സിൻ നൽകുന്നതിലെയും പാളിച്ചകൾ പരിഹരിക്കണം തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടും യു ഡി എഫ്അം ഗങ്ങൾ യോഗം ബഹിഷ്കരിച്ചു. യോഗം ബഹിഷ്കരിച്ച UDF അംഗങ്ങളായ കൈതപ്പുഴ ബിജുരാജൻ, N ഉണ്ണി, ഷീജ, സജികുമാർ, മായാവേണുഗോപാൽ എന്നിവർ സെക്രട്ടറിയുടെ ഓഫീസിന് മുന്നിൽ ഉപവാസം നടത്തി.

Related posts

Leave a Comment