ഹിന്ദു സേന സ്ഥാപിച്ച ​ഗോഡ്സെയുടെ പ്രതിമ തകർത്ത് കോൺ​ഗ്രസ്

മഹാത്മാ​ഗാന്ധിയുടെ ഘാതകൻ നാഥുറാം ​ഗോഡ്സെയുടെ ഹിന്ദുസേന സ്ഥാപിച്ച പ്രതിമ തല്ലി തകർത്ത് കേൺ​ഗ്രസ് പ്രവർത്തകർ. ​ഗോഡ്സെയെ തൂക്കിലേറ്റി 72 വർഷം തികയുകയായിരുന്നു ഇന്നലെ. ഈ സാഹചര്യത്തിലാണ് ​ഗോഡ്സെക്ക് ആദരവുമായി ഹിന്ദുസേന രം​ഗത്തെത്തിയത്. ​ഗുജറാത്തിലെ ജാംന​ഗറിൽ ​ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചാണ് ഹിന്ദുസേന ആദരം അർപ്പിച്ചത്. കാവി പുതച്ചാണ് ഹിന്ദു സേന പ്രവർത്തകർ പ്രതിമ സ്ഥാപിച്ച് ആദരിച്ചത്. നാഥുറാം അമർ രഹേ എന്ന മുദ്രാവാക്യവും മുഴക്കിയാണ് ഹനുമാൻ ക്ഷേത്രത്തിന്റെ പരിസരത്ത് പ്രതിമ സ്ഥാപിച്ചത്. മറ്റ് ഇടങ്ങളിൽ പ്രതിമ സ്ഥാപിക്കാൻ അനുവാദം ചോദിച്ചെങ്കിലും അധികൃതർ അനുമതി നൽകിയില്ല. മഹാത്മ ​ഗാന്ധിയുടെ ഘാതകനെ തൂക്കിലേറ്റിയ ഹരിയാനയിലെ ജയിലിൽ നിന്നു കൊണ്ട് വന്ന മണ്ണുകൊണ്ട് ​ഗോഡ്സെയുടെ പ്രതിമ നിർമ്മിക്കുമെന്ന് ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുന്നു.വിവരം അറിഞ്ഞെത്തിയ കോൺ​ഗ്രസ് നേതാക്കൾ പ്രതിമയുടെ മുഖം പാറക്കല്ല് വച്ച് ഇടിച്ച് താഴെയിട്ടു.കോൺ​ഗ്രസ് പ്രസിഡന്റ് ദി​ഗുഭ ജഡേജയുടെയും പ്രവർത്തകരുടെയും നേതൃത്ത്വത്തിലാണ് പ്രതിമ തല്ലിതകർത്തത്.

Related posts

Leave a Comment