Connect with us
48 birthday
top banner (1)

Alappuzha

എം എല്‍ എയെ ഒന്നാം പ്രതിയാക്കി കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ്

Avatar

Published

on


മാവേലിക്കര: മാവേലിക്കര ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മതില്‍ പൊളിച്ച വിഷയത്തില്‍ എം എല്‍ എ, എം എസ് അരുണ്‍കുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുക്കണമെന്ന് മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വം. പൊലീസ് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.നവകേരള സദസ്സിന് വേണ്ടിയാണ് മതില്‍ പൊളിച്ചത്.

മൈതാനത്തെ മതിലിനു സമീപത്തെ മരവും മരക്കൊമ്പുകളും മുറിച്ചു മാറ്റി. നവകേരള സദസ്സിനു വേദിയാകുന്ന സ്‌കൂള്‍ മൈതാനത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടി മാറ്റണമെന്ന നഗരസഭ ക്ലീന്‍ സിറ്റി മാനേജരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറാണ് നടപടി സ്വീകരിക്കാന്‍ നഗരസഭാ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയത്. നഗരസഭാ ചെയര്‍മാന്‍ അധ്യക്ഷനായ ട്രീ കമ്മിറ്റി വിളിച്ചു ചേര്‍ത്തു തീരുമാനമെടുത്തു വനം വകുപ്പിനെ അറിയിച്ചു വേണം മരം മുറിക്കാന്‍ നടപടി സ്വീകരിക്കാന്‍ എന്നതാണു ചട്ടം. സ്‌കൂള്‍ വളപ്പിലെ മരമോ കൊമ്പോ വെട്ടി മാറ്റുന്നതിന് അപേക്ഷ നല്‍കിയതായി ശ്രദ്ധയില്‍ വന്നിട്ടില്ലെന്നു നഗരസഭാ അധ്യക്ഷന്‍ കെ.വി.ശ്രീകുമാര്‍ പറഞ്ഞു.

Advertisement
inner ad

നവകേരള സദസ്സിന് ഒരുക്കുന്ന വേദിക്ക് സമീപത്തേക്കു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനം എത്താന്‍ സ്‌കൂള്‍ മതില്‍ പൊളിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.അരുണ്‍കുമാര്‍ എംഎല്‍എ നല്‍കിയ കത്ത് നഗരസഭാ കൗണ്‍സില്‍ യോഗം തള്ളിയതോടെയാണു വിവാദങ്ങള്‍ തുടങ്ങിയത്. ഇതിന്റെ ഏഴാം ദിവസം മാവേലിക്കര ഗവ.ബോയ്‌സ് എച്ച്എസ്എസിന്റെ തെക്കുവശത്തെ മതിലിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. ഇതിനു പിന്നാലെ മതില്‍ പൊളിച്ചു നീക്കി പുനര്‍നിര്‍മിക്കുന്നതിനു നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി കലക്ടര്‍ ഉത്തരവായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മതില്‍ പൊളിഞ്ഞ ഭാഗം പുനര്‍നിര്‍മിക്കുകയും ചെയ്തു. മതില്‍ പൊളിച്ചു പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ ഫണ്ടില്ലെന്നു കൗണ്‍സില്‍ തീരുമാന പ്രകാരം കളക്ടറെ നഗരസഭ അറിയിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

പക്ഷിപ്പനി:ആലപ്പുഴയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം

Published

on

ആലപ്പുഴ: ആലപ്പുഴയില്‍ കൂടുതല്‍ കാക്കകളിലും കൊക്കുകളിലും പരുന്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു.തുടര്‍ച്ചയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിത മാക്കാന്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും.പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും കാക്കകളില്‍ നിന്ന് രോഗം കൂടുതല്‍ വ്യാപിക്കുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. മുഹമ്മ, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് വീണ്ടും പക്ഷിപ്പനി വ്യാപിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്ന് മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.

പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിലെ കള്ളിങ് നാളെ നടക്കും.ഇവിടങ്ങളില്‍ 6,069 പക്ഷികളെയാണ് കൊന്നൊടുക്കേണ്ടത്.കൊച്ചിയില്‍ നിന്നുള്ള സംഘത്തിന്റെ സഹായത്തോടെയാകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ രോഗം ബാധിച്ച കാക്കകളെ എന്ത് ചെയ്യുമെന്നതില്‍ വ്യക്തതയില്ല. കള്ളിങ് നടത്തിയ ജീവനക്കാര്‍ ഭൂരിഭാഗവും ക്വാറന്റീനില്‍ ആയത് മൃഗസംരക്ഷണ വകുപ്പിന്റെ ജോലികളെയും ബാധിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Alappuzha

മോട്ടോർ വാഹന നിയമ ലംഘനങ്ങളുള്ള സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

Published

on

ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ നടത്തിയ വീഡിയോകളാണ് നീക്കം ചെയ്തത്. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ യൂട്യൂബിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമ ലംഘനങ്ങൾ അടങ്ങിയ 8 വീഡിയോകൾ നീക്കം ചെയ്തത്.

സഞ്ജുവിന്‍റെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം റദ്ദാക്കിയിരുന്നു. ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. തുടർച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. നിയമം ലംഘിക്കുക മാത്രമല്ല, നിയമലംഘനങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പ്രദർശിപ്പിക്കുകയും അത് വഴി സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തെന്ന് എംവിഡി ചൂണ്ടിക്കാട്ടി. മോട്ടോർ വെഹിക്കിൾസ് റെഗുലേഷൻസ് 2017 ചട്ടങ്ങൾ ഒന്നും പാലിക്കാതെയാണ് വാഹനങ്ങൾ ഉപയോഗിക്കുന്നതതെന്നും എംവിഡി വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Alappuzha

മദ്യലഹരിയിൽ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു

Published

on

കായംകുളം: മദ്യലഹരിയിൽ ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു. ആലപ്പുഴ കായംകുളത്ത് ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) ആണ്‌ മരിച്ചത്. മദ്യപിച്ചെത്തിയ ഷാജഹാൻ ആണ് അനിയൻ സാദിഖിനെ കുത്തിയത്. മദ്യലഹരിയിലെത്തിയ ഷാജഹാനും അനിയനും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രകോപിതനായ ഷാജഹാൻ അനിയനെ കത്തികൊണ്ട് കുത്തുകയായിരുന്നു.

Advertisement
inner ad

ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരിച്ചു. ഷാജഹാനെ പൊലീസ് അറസ്റ്റു ചെയ്തു.

Advertisement
inner ad
Continue Reading

Featured