Connect with us
48 birthday
top banner (1)

Featured

പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം: ഉപരാഷ്ട്രപതി നോക്കുകുത്തിയായി, പ്രോട്ടോക്കോള്‍ ലംഘനമെന്ന് കോണ്‍ഗ്രസ്

Avatar

Published

on

ന്യൂഡൽഹി: പുതിയ പാർലമെൻ്റ് മന്ദിര ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. മുൻ രാഷ്ട്രപതിയേയും ഒഴിവാക്കി .ഇരുസഭകളുടെയും നാഥനായ രാഷ്ട്രപതിയാണ് പാർലമെൻറ് ഉദ്ഘാടനം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നടക്കുന്നത് പ്രോട്ടോക്കോൾ ലംഘനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു. ഉദ്ഘാടനത്തിന് ക്ഷണക്കത്തയപ്പിച്ചത് ലോക് സഭ സ്പീക്കറെ കൊണ്ടാണ്. രാജ്യസഭ അധ്യക്ഷനായ ഉപരാഷ്ട്രപതിയെ നോക്കുകുത്തിയാക്കിയെന്നും ആക്ഷേപം ഉയരുന്നുണ്ട്. പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രിയല്ല രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയരുന്നു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ പ്രതികരണം. അടുത്ത ഞായറാഴ്ച പ്രധാനമന്ത്രിയാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്.

Featured

വെറുപ്പ് പടർത്തുന്ന ബിജെപി; വിദ്വേഷ പ്രസംഗങ്ങളിൽ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ

Published

on

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പടർത്തിയാണ് ബിജെപി രാജ്യാധികാരത്തിന്റെ പരമോന്നത കേന്ദ്രങ്ങളിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത്. രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളിൽ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 2023-ൽ ഇന്ത്യയിൽ മുസ്ലീങ്ങളെയും താഴ്ന്ന ജാതിക്കാരെയും മാത്രം ലക്ഷ്യമിട്ട് 668 വിദ്വേഷ പ്രസംഗങ്ങൾ നടന്നതായി റിപ്പോർട്ട്. ഇന്ത്യ ഹേറ്റ് ലാബ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ‘ഹേറ്റ് സ്പീച്ച് പ്രോഗ്രാമുകൾ ഇൻ ഇന്ത്യ’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് പ്രകാരം, 2023 ആദ്യ പകുതിയിൽ 255 വിദ്വേഷ പ്രസംഗങ്ങളും 2023 അവസാന പകുതിയിൽ 413 സംഭവങ്ങളും ഉണ്ടായി. റിപ്പോർട്ട് അനുസരിച്ച്, 2023 ആദ്യ പകുതിയെ അപേക്ഷിച്ച് 2023 അവസാന പകുതിയിൽ 63 ശതമാനം വർധനയുണ്ടായി.ലൗ ജിഹാദ്, ലാൻഡ് ജിഹാദ്, ഹലാൽ ജിഹാദ്, പോപ്പുലേഷൻ ജിഹാദ് കൂടാതെ മുസ്ലീം ആരാധനാലയങ്ങളെ ലക്ഷ്യമാക്കിയുള്ള വിദ്വേഷ പ്രസംഗ പരിപാടികളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുണ്ട്. ആകെ റിപ്പോര്‍ട്ട് ചെയ്തതിന്റെ 75 ശതമാനവും (498) ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന കേന്ദ്ര ഭരണ പ്രദേശങ്ങള്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് നടന്നിട്ടുള്ളത്.

മഹാരാഷ്ട്ര (118), ഉത്തര്‍പ്രദേശ് (104), മധ്യപ്രദേശ് (65), രാജസ്ഥാന്‍ (64), ഹരിയാന (48), ഉത്തരാഖണ്ഡ് (41), കര്‍ണാടക (40), ഗുജറാത്ത് (31), ഛത്തീസ്ഗഡ് (21), ബിഹാര്‍ (18) എന്നീ സംസ്ഥാനങ്ങളാണ് വര്‍ഗീയ പ്രസംഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത 10 സംസ്ഥാനങ്ങള്‍. ഇതില്‍ ആറ് സംസ്ഥാനങ്ങളും ഈ വര്‍ഷം മുഴുവന്‍ ഭരിച്ചത് ബിജെപിയാണ്. മറ്റ് മൂന്ന് സംസ്ഥാനങ്ങളില്‍ രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിൽ നിന്നു ഭരണം ബിജെപിക്ക് ലഭിച്ച സംസ്ഥാനങ്ങളും ആണ്. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ പ്രസക്തമായ മുദ്രാവാക്യം പോലും ‘വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട’ എന്നതായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)

Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)
Continue Reading

Featured

മലയാളി കുതിപ്പിക്കും, ഇന്ത്യയുടെ ബഹിരാകാശത്തെ,
പാലക്കാടിന്റെ സ്വന്തം പ്രശാന്ത് ബാലകൃഷ്ണൻ നായർ

Published

on

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ തദ്ദേശ ബഹിരാകാശ ദൗത്യ സംഘത്തെ മലയാളി നയിക്കും. പാലക്കാട് നെന്മാറ സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ അഭിമാനമാനമായ ഗഗൻയാൻ ദൗത്യ സംഘാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയണു പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലുള്ള മറ്റുള്ളവർ. തുമ്പ വിഎസ്എസ്‍യിൽ നടന്ന ചടങ്ങിൽ ഇവർ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക.

Continue Reading

Featured

പിവി അൻവര്‍ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നു

പിവി അൻവര്‍ എംഎൽഎയെ കൊച്ചിയിൽ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു; ബെൽത്തങ്ങാടി ക്വാറി കേസിലാണ് നടപടി

Published

on

നിലമ്പൂര്‍ എംഎൽഎ പി.വി.അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങാടി ക്വാറി കേസിലാണ് ചോദ്യം ചെയ്യൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി രാവിലെ പിവി അൻവര്‍ എത്തിയിരുന്നു. ഈ ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

Continue Reading

Featured