റഫാല്‍; തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല: കോണ്‍ഗ്രസ്

റഫാല്‍ കരാറില്‍ തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല എന്ന് കോണ്‍ഗ്രസ്. പുതിയ തെളിവുകള്‍ ഫ്രഞ്ച് മാധ്യമം മീഡിയപാര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ ആണ് പ്രതികരണം. രഹസ്യരേഖകള്‍ എങ്ങനെ ഇടനിലക്കാരന്റെ കയ്യിലെത്തി. തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ചോദിച്ചു.

റഫാല്‍ കരാറിനായി ഡാസോ ഏവിയേഷൻ 65 കോടി രൂപ ഇടനിലക്കാരന്‍ സുശേന്‍ ഗുപ്ത വഴി നല്‍കിയെന്നാണ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തത്. വ്യാജ ബില്ലുകളും മറ്റും തയ്യാറാക്കി മൗറീഷ്യസിലെ ഇന്‍റര്‍സ്‌റ്റെല്ലാര്‍ ടെക്‌നോളജീസ് എന്ന കമ്പനി വഴിയാണ് സുഷേന്‍ ഗുപ്തക്ക് ഡാസോ പണം നല്‍കിയത്. 2007-2012 കാലത്താണ് ഈ പണം ഇന്റര്‍സ്റ്റെല്ലാറിന് ലഭിച്ചത്. സുഷേന്‍ ഗുപ്തക്ക് ഡാസോ ഏവിയേഷന്‍ പണം കൈമാറിയെന്ന വിവരം 2018 ഒക്ടോബര്‍ ഒന്നിന് മൗറീഷ്യസ് അഡ്വക്കേറ്റ് ജനറല്‍ ഇന്ത്യയിലെ സിബിഐ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കി. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച്‌ ഒരു അന്വേഷണ ഏജന്‍സിയും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും മീഡിയപാര്‍ട്ട് പറയുന്നു.

Related posts

Leave a Comment