രാജസ്ഥാനിൽ മിന്നും വിജയം ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് ; തകർന്നു തരിപ്പണമായി ബിജെപി

രാജസ്ഥാന്‍; വീണ്ടും മിന്നും വിജയം ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ്. രാജസ്ഥാനിലെ അല്‍വാര്‍ , ധോല്‍പൂര്‍ എന്നിവിടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.ഇരു ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു തിരഞ്ഞെടുപ്പ് നടന്നിരുന്നത്. അല്‍വാറിലെ 49 ജില്ലാ പരിഷദുകളില്‍ 24 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു. ബിജെപി 21 ഇടത്താണ് വിജയിച്ചത്. നാല് സ്വതന്ത്രരും ഇവിടെ വിജയിച്ചു. ദോല്‍പൂരില്‍ 23 ല്‍ 13 ഉം കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 6 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്.

ധോല്‍പൂരിലെയും അല്‍വാറിലെയും 22 പഞ്ചായത്ത് സമിതികളിലെ 492 സീറ്റുകളില്‍ 491 എണ്ണത്തിന്റെയും ഫലം പ്രഖ്യാപിച്ചു.കോണ്‍ഗ്രസിന് 208 സീറ്റുകളാണ് ലഭിച്ചത്. ബി ജെ പി 158, ബി എ സ്പി 12, സ്വതന്ത്ര 113 സീറ്റുകള്‍ എന്നിങ്ങനെയാണ് നേടിയത്. രണ്ട് ജില്ലകളിലും പാര്‍ട്ടിയുടെ ജില്ലാ പ്രമുഖര്‍ അധികാരമേല്‍ക്കുമെന്നും രണ്ട് ജില്ലകളിലെ 22 പഞ്ചായത്ത് സമിതികളില്‍ 15 എണ്ണത്തിലും പ്രധാന്‍മാരെ തിരഞ്ഞെടുക്കുമെന്നും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗോവിന്ദ് സിങ് ദോതസ്ര പറഞ്ഞു.

Related posts

Leave a Comment