Connect with us
48 birthday
top banner (1)

National

കോൺഗ്രസിനെ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രം: രമ്യാ ഹരിദാസ് എംപി

Avatar

Published

on

Advertisement
inner ad

രാഹുൽ ഗാന്ധിയെ അയോഗ്യത കൽപ്പിച്ചു കോൺഗ്രസിനെ വിരട്ടി ഇല്ലാതാക്കാൻ കഴിയും എന്നത് ബി ജെ പി യുടെ വ്യാമോഹം മാത്രമാണ് എന്ന് രമ്യാ ഹരിദാസ് എം പി പറഞ്ഞുകർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചരണാർത്ഥം ബാഗ്ലൂർ രാജരാജേശ്വരി മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി എഛ് .കുസുമ യുടെ വിജയത്തിനായി കർമ്മ നിരതരായി മുന്നിട്ട് ഇറങ്ങി കോൺഗ്രസിനെ കർണാടകത്തിൽ അധികാരത്തിൽ തിരിച്ച് കൊണ്ടുവരാൻ മുഴുവൻ മലയാളീ കളും സന്മനസ്സ് കാണിക്കണം എന്ന് രമ്യാ ഹരിദാസ് ഓർമ്മിപ്പിച്ചുകർണാടക മലയാളീ കോൺഗ്രസ് വിളിച്ചു ചേർത്ത രാജരാജേശ്വരി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടുംബസംഗമങ്ങൾ ഉത്ഘാടനം ചെയ്തു സംസാരിച്ചു .

കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബി ബി എം പി പരിധിയിലുള്ള 28 മണ്ഡലങ്ങളിലും കുടുംബസംഗമങ്ങളും , വീടുകൾ കയറിയുള്ള പ്രചാരണങ്ങളും ദിവസങ്ങളായി നടന്നു വരുന്നു .കെ എം സി നോർത്ത് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ അധ്യക്ഷത വഹിച്ചു കെ പി സി സി മെമ്പർ പാളയം പ്രദീപ് , കെ എം സി പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ , കെ എം സി നേതാക്കളായ നന്ദകുമാർ കൂടത്തിൽ , ജേക്കബ് മാത്യു , തോമസ്സ് ചെറുവത്തൂർ , രാജീവൻ കളരിക്കൽ , സോമരാജ് , നിജോമോൻ , ജസ്റ്റിൻ ജെയിംസ് , ജിബി കെ ആർ നായർ , ജോയ് , സെബാസ്റ്റ്യൻ , ലാജു, സുധീന്ദ്രൻ , ആഷ്‌ലി എന്നിവർ സംസാരിച്ചു .കെ എം സി രാജരാജേശ്വരി മണ്ഡലം കുടുംബസംഗമം രമ്യാ ഹരിദാസ് എം പി ഉൽഘാടനം ചെയ്തു സംസാരിക്കുന്നു

Advertisement
inner ad

National

ഇന്‍ഡിഗോ വിമാനത്തിന് നേരെ വ്യാജബോംബ് ഭീഷണി

Published

on

റായ്പൂര്‍: ഇന്‍ഡിഗോ വിമാനത്തിന് നേരെ വ്യാജബോംബ് ഭീഷണി ഉയര്‍ത്തിയ കേസില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം നാഗ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി ഉയര്‍ത്തിയ കേസിലാണ് ഐബി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്.

അനിമേഷ് മണ്ഡല്‍ എന്ന ഡെപ്യൂട്ടി സുപ്രണ്ടന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ബോംബ് ഭീഷണി ഉയര്‍ത്തിയത്. കഴിഞ്ഞ മാസം 14 ആം തിയ്യതിയാണ് ഇന്‍ഡിഗോ വിമാനത്തിലെ ക്രൂ അംഗങ്ങളോട് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് 44 കാരനായ മണ്ഡല്‍ പറഞ്ഞത്. പിന്നാലെ വിമാനം അടിയന്തരമായി റായ്പൂരില്‍ ഇറക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ വിവരം തെറ്റാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് റായ്പൂര്‍ പോലീസ് മണ്ഡലിനെ അറസ്റ്റ് ചെയ്തത്. മണ്ഡലും വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു.

Advertisement
inner ad

വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ നിര്‍ബന്ധിതമാവുന്ന തരത്തില്‍ തെറ്റായ വിവരം കൈമാറുകയാണ് മണ്ഡല്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. മണ്ഡല്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്തുവെന്ന് റായ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പിടിഐയോട് പറഞ്ഞു. 187 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, വിമാനത്തില്‍ ബോംബ് ഉണ്ടെന്ന് അനിമേഷിന് വിവരം ലഭിച്ചുവെന്നും, അത് ക്രൂ അംഗങ്ങളെ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഫൈസല്‍ റിസ്വി പറഞ്ഞു. ലഭിച്ച വിവരങ്ങള്‍ കൈമാറേണ്ടത് ഒരു ഐബി ഉദ്യോഗസ്ഥന്റെ കടമയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Advertisement
inner ad
Continue Reading

chennai

അദാനിയുമായി ഒരു ബന്ധവുമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

Published

on

ചെന്നൈ: ഗൗതം അദാനിയുമായി ഒരു ബന്ധവുമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അദാനി വിഷയത്തില്‍ ബിജെപി സംയുക്ത പാര്‍ലമെന്റ് സമിതി(ജെപിസി) അന്വേഷണത്തിന് ഒരുക്കമാണോയെന്ന് അദ്ദേഹം ചോദിച്ചു.

ബിജെപി ഘടകകക്ഷിയായ പട്ടാളി മക്കള്‍ കച്ചി(പിഎംകെ) എംഎല്‍എ ജി.കെ മണി നിയമസഭയില്‍ ഉയര്‍ത്തിയ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഎംകെയും ബിജെപിയും വ്യാജപ്രചാരണം നടത്തുകയാണ്. അവര്‍ പറയുന്ന വ്യവസായിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. വിഷയത്തെ കുറിച്ചു വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി വിശദീകരിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. അദാനിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം വിഷയത്തില്‍ ജെപിസി അന്വേഷണത്തിന് ഒരുക്കമാണോ എന്ന് ബിജെപിയെയും പിഎംകെയെയും വെല്ലുവിളിക്കുകയും ചെയ്തു.

Advertisement
inner ad

അദാനിക്കെതിരെ യുഎസില്‍ നടക്കുന്ന അഴിമതിക്കേസ് ഗുരുതരമായ വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് പിഎംകെ നേതാവ് വിഷയം തമിഴ്നാട് നിയമസഭയില്‍ ഉയര്‍ത്തിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇത് പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും നിയമസഭയിലും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും തമിഴ്നാട് സ്പീക്കര്‍ എം. അപ്പാവു വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ ചെന്നൈയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ അദാനി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍, സ്റ്റാലിന്‍ അദാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മന്ത്രി സെന്തില്‍ ബാലാജി പ്രതികരിച്ചു. അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള കരാറുമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Advertisement
inner ad
Continue Reading

National

ബിജെപി അധികാരത്തിലിരിക്കെ കര്‍ണാടകയില്‍ 3350ലേറെ അമ്മമാര്‍ പ്രസവത്തിനിടെ മരിച്ചെന്ന് സര്‍ക്കാര്‍

Published

on


ബെംഗളൂരു: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കര്‍ണാടകയില്‍ 3350ലേറെ അമ്മമാര്‍ പ്രസവത്തിനിടെ മരിച്ചെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസാണ് ഈ വിവരം അറിയിച്ചത്. ബിജെപി അധികാരത്തിലിരിക്കെയാണ് ഈ മരണങ്ങളിലേറെയും നടന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2019-20ല്‍ 662 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. 2020-21ല്‍ 714, 2021-22ല്‍ 595, 2022-23ല്‍ 527, 2023-24ല്‍ 518 എന്നിങ്ങനെയാണ് പ്രസവത്തിനിടെ മരിച്ച അമ്മമാരുടെ എണ്ണം. ഈ വര്‍ഷം ഇതുവരെ 348 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. കൊവിഡ് കാലത്തായിരുന്നു ഈ മരണങ്ങളിലേറെയും നടന്നത്. അഞ്ച് വര്‍ഷത്തിനിടെ പ്രസവത്തെ തുടര്‍ന്ന് മരിച്ച അമ്മമാരുടെ എണ്ണം 3364 ആണെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ വാര്‍ഡില്‍ സിസേറിയന് വിധേയമായ അഞ്ച് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രസവശസ്ത്രക്രിയയ്ക്കായി നല്‍കിയ മരുന്നാണ് മരണകാരണം എന്നായിരുന്നു നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗാളിലെ ഫാര്‍മ കമ്പനിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരുന്നു. കര്‍ണാടകയിലെ മരുന്ന് സംഭരണ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement
inner ad

ബെല്ലാരി ആശുപത്രിയില്‍ സിസേറിയന് വിധേയരായ അഞ്ച് അമ്മമാരാണ് മരിച്ചത്. നവംബര്‍ 11 നായിരുന്നു അഞ്ചാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. സിസേറിയന് പിന്നാലെ യുവതിയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. പ്രാഥമിക ചികിത്സകള്‍ നല്‍കിയെങ്കിലും മാറ്റമില്ലാതായതോടെ വിജയനാഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 24 ദിവസം ഇവിടെ ചികിത്സയില്‍ തുടര്‍ന്ന ശേഷമായിരുന്നു മരണം.കഴിഞ്ഞ മാസം നാല് പേരാണ് ഇത്തരത്തില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരിച്ചത്. റോജമ്മ, നന്ദിനി, മുസ്‌കാന്‍, മഹാലക്ഷ്മി, ലളിതാമ്മ തുടങ്ങിയവരാണ് മരിച്ചത്. ഇവരുടെ കുട്ടികള്‍ സുരക്ഷിതരാണ്.

Advertisement
inner ad
Continue Reading

Featured