മോദിയെ വിറപ്പിക്കാനൊരുങ്ങി കോൺഗ്രസ് ; ജയ്പൂർ മൂവർണ്ണക്കടലായി ; കോൺഗ്രസ് രഹിത ഭാരതം ലക്ഷ്യം വെക്കുന്നവർക്കുള്ള താക്കീത്

ജയ്‌പൂർ: രാജസ്‌ഥാനിൽ ദേശീയ നേതാക്കൾ പങ്കെടുക്കുന്ന കോൺഗ്രസിന്റെ മെഗാ റാലിയിൽ അണിനിരന്ന് ആയിരങ്ങൾ. പണപ്പെരുപ്പം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധമാണ് റാലിയുടെ ലക്ഷ്യം. ഒപ്പം, നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പടയൊരുക്കം കൂടിയാണ് ഈ മെഗാ റാലി.രാജസ്‌ഥാൻ തലസ്‌ഥാനമായ ജയ്‌പൂരിലാണ് റാലി നടക്കുന്നത്. ഉത്തർപ്രദേശ്, നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്‌ഥാനങ്ങളിൽ അധികാരം പിടിക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യം.കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം വർധിച്ചുവരുന്ന പണപ്പെരുപ്പത്തിൽ പ്രതിഷേധിച്ച് ജയ്‌പൂരിൽ ഒരു ദേശീയ റാലി സംഘടിപ്പിക്കുമ്പോൾ രാജസ്‌ഥാന് ഇന്ന് ചരിത്രപരമായ ദിവസമാണ്, മുതിർന്ന കോൺഗ്രസ് നേതൃത്വമടക്കം പാർട്ടിയുടെ എല്ലാ നേതാക്കളും പങ്കെടുത്തിട്ടുണ്ട്.
വിലക്കയറ്റം കൊണ്ട് സാധാരണക്കാരെ ബുദ്ധിമുട്ടിൽ ആക്കുന്ന കേന്ദ്ര സർക്കാരിന്റെ പതനത്തിലേക്കുള്ള തുടക്കമാവും ഈ റാലിയെന്ന് കോൺഗ്രസ് നേതാവും രാജസ്‌ഥാൻ മുൻ ഉപമുഖ്യമന്ത്രിയും ആയ സച്ചിൻ പൈലറ്റ് പറഞ്ഞു.

Related posts

Leave a Comment