അണിയിൽ പാലത്തിനു സമീപം കോൺഗ്രസ് മനുഷ്യമതിൽ പ്രതിഷേധം

വൈപ്പിൻ : വൈപ്പിൻ നിയോജകമണ്ഡലത്തിൽ പുനർനിർമ്മിച്ച എഴ് പാലങ്ങളുടെ അടിയിൽ മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി നിലകൊള്ളുന്ന പൊളിച്ച പഴയ പാലത്തിന്റെ  കോൺക്രീറ്റ് അവശിഷ്ടങ്ങൾ പൂർണ്ണമായി നീക്കം ചെയ്യത് നീരൊഴുക്ക് സുഗമമാക്കണമെന്ന് ആവശ്യപ്പെട്ടു എടവനക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും മത്സ്യത്തൊഴിലാളി കോൺഗ്രസ്സും സംയുക്തമായി അണിയിൽ പാലത്തിനു സമീപം മനുഷ്യമതിൽ തീർത്ത് പ്രതിഷേധിച്ചു.

പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ദീപക് ജോയ് ഉദ്ഘാടനം ചെയ്തു. 
എടവനക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ടി.എ ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.പി എൻ തങ്കരാജ്,മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ സരസൻ , ജില്ലാ ജനറൽ സെക്രട്ടറി ജോയി കണകശ്ശേരി, പഞ്ചായത്തംഗങ്ങളായ ആനന്ദവല്ലി ചെല്ലപ്പൻ , ട്രീസ ക്ലീറ്റസ്, പി.ബി സാബു ,സി എച്ച് എം അഷ്റഫ്, ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ പി.എൻ നിഷിൽ , ഹർഷാദ്, റാഫേൽ , ഹുസ്സാം, ഫാരിസ്, അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment