കോൺഗ്രസ് പ്രതിഷേധം സമ്മർദ്ദത്തിലാക്കി ; കോൺഗ്രസുകാർക്കെതിരെ തീവ്രവാദ ബന്ധം ചുമത്തി കേസെടുത്ത സംഭവത്തിൽ റൂറൽ എസ് പി യെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ച് മുഖ്യമന്ത്രി

കൊച്ചി: മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സി ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്ത കോൺഗ്രസുകാർക്കെതിരെ തീവ്രവാദ ബന്ധം ചുമത്തി കേസെടുത്ത സംഭവത്തിൽ നേരിട്ട് ഇടപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ.കോൺഗ്രസ് പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്.റൂറൽ എസ് പി കാർത്തിക്കിനെ വിളിച്ചുവരുത്തിയ മുഖ്യമന്ത്രി സംഭവത്തിൽ വിശദീകരണം തേടി. സംഭവത്തിന്റെ കേസ് ഫയലുകൾ വിശദമായി പരിശോധിച്ച മുഖ്യമന്ത്രി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരായ സ്പെഷ്യൽ ബ്രാഞ്ച് എസ് പി, ഡി വൈ എസ് പി എന്നിവരെ വിളിച്ചു വരുത്തുകയും വിശദീകരണം ചോദിക്കുകയും ചെയ്തു. ആലുവ ഗസ്റ്റ് ഹൗസിലേക്കാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്.

സമരംചെയ്ത കോൺഗ്രസ് പ്രവർത്തകരുടെ കസ്റ്റഡി റിപ്പോർട്ടിലാണ് പോലീസ് തീവ്രവാദ ബന്ധം ആരോപിച്ചത്. സംഭവത്തിൽ സമരത്തിന് നേതൃത്വം നൽകിയ ആലുവ എം എൽ എ അൻവർ സാദത്ത് ഉൾപ്പെടെയുള്ളവർ ഇടപ്പെട്ടിരുന്നു. ഇതിനെതുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

Related posts

Leave a Comment