ഇന്ധന – പാചക വാതക വില വര്‍ദ്ധന കൊല്ലത്ത് കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ നടത്തി

കൊല്ലം പെട്രോള്‍ – ഡീസല്‍ – പാചക വാതക വില വര്‍ദ്ധനവിലൂടെ മോദി – പിണറായി സര്‍ക്കാര്‍ നടത്തുന്ന നികുതികൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കൊല്ലം ജില്ലയിലെ 22 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തുകയും പ്രതിഷേധ സൈക്കിള്‍ റാലി നടത്തുകയും ചെയ്തു. കോണ്‍ഗ്രസ് എം എല്‍ എ മാര്‍, കെ പി സി സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. 14ന് രാവിലെ 10ന് ജില്ലയിലെ എല്ലാ പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പിലും പൊതു സ്ഥലങ്ങളിലും മണ്ഡലം, വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വില വര്‍ദ്ധനവിന് എതിരെ പൊതുജനങ്ങളുടെ ഒപ്പ് ശേഖരിക്കും. 16 വെള്ളി രാവിലെ 10ന് ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ പ്രതിഷേധ സൈക്കിള്‍ റാലിയും, കൂട്ടായ്മയും നടത്തുമെന്ന് ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അറിയിച്ചു.

Related posts

Leave a Comment