കോൺഗ്രസ് പ്രതിഷേധങ്ങൾ ഫലം കണ്ടു ; പെട്രോളിനും ഡീസലിനും വില കുറച്ചു : പുതിയ വില ഇങ്ങനെ

ന്യൂഡൽഹി: കുതിച്ചുയരുന്ന ഇന്ധനവിലക്ക് ആശ്വാസം പകർന്ന് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം. പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് 5 രൂപയുംഡീസലിന് 10 രൂപയുമാണ് കുറച്ചത്. ഇളവ് നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇന്ധനവില കുതിച്ചുയരുന്നതിൽ രാജ്യവ്യാപകമായി പ്രതിശേധം ശക്തമാകുന്നതിനാലാണ് നടപടി. കഴിഞ്ഞ കുറച്ചു മാസങ്ങളായി കേന്ദ്ര സർക്കാരിനെതിരെ ഇന്ധന വിലവർധനവിൽ ശക്തമായ സമരങ്ങളാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്നത്.വരുന്ന ദിവസങ്ങളിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുന്നതിനിടയിലാണ് സർക്കാർ വിലകുറച്ചത്.

Related posts

Leave a Comment