ലക്ഷദ്വീപ് കപ്പൽ യാത്രാ നിരക്ക് വർധനവിനെതിരെ കോണ്ഗ്രസ്സ് പ്രതിഷേധം

കൊച്ചി: ലക്ഷദ്വീപ് യാത്രാ കപ്പലുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ദിപ്പിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് കൊച്ചിയിലെ ദ്വീപ് ഭരണകൂടത്തിന്റെ ഓഫീസിന് മുന്നിൽ മെയിൻലാന്റ് കോണ്ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

കോവിഡ് പ്രതിസന്ധിയും കൂട്ട പിരിച്ച് വിടൽ കാരണവും ഇപ്പോൾ തന്നെ സാമ്പത്തിക ബുദ്ദിമുട്ട് അനുഭവിക്കുന്ന
ദ്വീപ് ജനതയുടെ മേൽ അധിക ഭാരം അടിച്ചേല്പിക്കുന്നതിന് തുല്യമാണ് അന്യായവും അനവസരത്തിലുള്ള യാത്രാനിരക്ക് വർദ്ദന.
ചരക്ക് കൂലി അടക്കം മറ്റ് സേവനങ്ങൾക്കും കുത്തനെ നിരക്ക് ഉയർത്തിയത് വരും ദിവസങ്ങളിൽ ദ്വീപ് സമൂഹത്തിൽ വിലക്കയറ്റം അടക്കമുള്ള വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കാരണമാവും. നിരക്ക് വർദ്ധന പിൻ വലിച്ചില്ലെങ്കിൽ ശക്തമായ തുടർ സമരങ്ങൾ ഉണ്ടാവുമെന്ന് കോണ്ഗ്രസ്സ് നേതാക്കൾ പറഞ്ഞു.

പ്രതിഷേധം ലക്ഷദ്വീപ് പ്രദേശ് കോണ്ഗ്രസ് ജനറൽ സെക്രട്ടറി എം.കെ.കോയ ഉത്ഘാടനം ചെയ്തു.

മെയിൻലാന്റ് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ് ആഷിഖ്, ജില്ലാ പഞ്ചായത്ത് അംഗം പി.വി.പി ഹുസൈൻ, ലക്ഷദ്വീപ് യൂത്ത് കോണ്ഗ്രസ് സ്റേറ് പ്രസിഡന്റ് എം.അലി അക്ബർ, എൻ.എസ്.യു സ്റേറ് സെക്രട്ടറി അജാസ് അക്ബർ,അഗത്തി യൂത്ത് കോണ്ഗ്രസ് സെക്രട്ടറി മുഹമ്മദ് ശരീഫ്, ജബ്ബാർ കബീർ എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment