Connect with us
48 birthday
top banner (1)

Kerala

കാഞ്ഞങ്ങാട്ട് സംഘർഷം, മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

Avatar

Published

on

കാഞ്ഞങ്ങാട്: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാസർ​ഗോഡ് ജില്ലയിലു‌ടനീളം വൻ പ്രതിഷേധം. പ്രവർത്തകർ പലേടത്തും റോഡ് ഉപരോധിച്ചു. പ്രവർത്തകരെ വിരട്ടിയോടിക്കാൻ ശ്രമിച്ച പൊലീസിനു നേരേയും പ്രവർത്തകർ രോഷാകുലരായി. കാഞ്ഞങ്ങാട് ടൗണിൽ നടന്ന പ്രതിഷേധം രാജ് മോഹൻ എംപി ഉദ്ഘാടനം ചെയ്തു. പുതിയ കോട്ടയിൽ നിന്നു പ്രകടനമായെത്തിയ പ്രവർത്തകർ പഴയ ബസ് സ്റ്റാൻഡ് റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. മഹിളാ സേവാദൾ പ്രസിഡന്റ് മിനിയെ അറസ്റ്റ് ചെയ്തു നീക്കി. പ്രകടനത്തിനും ഉപരോധത്തിനും രാജ്മോഹൻ എംപിക്കു പുറമേ, ഡിസിസി പ്രസിഡന്റ് കെ.പി. ഫൈസൽ, നേതാക്കളായ കെ.പി. കുഞ്ഞിക്കണ്ണൻ, അഡ്വ. പി.വി സുരേഷ്, സി.വി. ജെയിംസ്, അഡ്വ. കെ.കെ. രാജേന്ദ്രൻ, വിജയൻ, ധന്യ സുരേഷ്, ​ഗീതാ കൃഷ്ണ, മിനി ചന്ദ്രൻ, വി.പി. പ്രദീപ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിന്റെ 26-ാം നിലയിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു

Published

on

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനത്ത് ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. ഇരുമ്പനം സ്വദേശി മിഹിൽ (15) ആണ് മരിച്ചത്. തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്. 42 നിലയുള്ള ആഢംബര ഫ്ലാറ്റിന്റെ 26-ാം നിലയിൽ നിന്നായിരുന്നു ഒൻപതാം ക്ലാസ് വിദ്യാർഥി താഴേക്ക് വീണത്.

Continue Reading

Kerala

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി സമാധി കേസിൽ തീരുമാനം; നാളെ കല്ലറ തുറന്ന് പരിശോധന നടത്തും

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കേസ് വിവാദത്തിൽ ഒടുവിൽ തീരുമാനമായി. ഗോപന്‍ സ്വാമിയെ സമാധി ചെയ്ത കല്ലറയിലെ സ്ലാബ് പൊളിച്ചുമാറ്റി നാളെ പരിശോധന നടത്തും. ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ബാരിക്കേഡ് വെച്ച്‌ ആളുകളെ തടയും. ആവശ്യമെങ്കില്‍ ഭാര്യയെയും മക്കളെയും കരുതല്‍ തടങ്കലില്‍ വെക്കാനും തീരുമാനിച്ചിട്ടുണ്ട്. കല്ലറ പൊളിക്കരുതെന്ന കുടുംബത്തിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റും കോടതി ആവശ്യപ്പെട്ടിരുന്നു. ഗോപന്‍ സ്വാമി എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ച ഹൈക്കോടതി സ്വാഭാവിക മരണമെങ്കില്‍ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാമെന്നും വ്യക്തമാക്കി.മരണം രജിസ്റ്റര്‍ ചെയ്‌തോയെന്നും ഹൈക്കോടതി കുടുംബത്തോട് ചോദിച്ചിരുന്നു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരുമെന്നും അല്ലെങ്കില്‍ അന്വേഷണം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നും കോടതി അറിയിച്ചു.

Continue Reading

Delhi

‘താനായിരുന്നെങ്കിൽ ഓ​ടി ര​ക്ഷ​പ്പെ​ട്ടേ​നേ​’; പി​ണ​റാ​യി സ്തുതി ഗാനത്തിൽ വിമർശനവുമായി; വിഡി സതീശൻ ​

Published

on

ന്യൂഡൽഹി : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പു​ക​ഴ്ത്തി​ക്കൊ​ണ്ടു​ള്ള സ്തു​തി​പാ​ട​ല്‍ ഗാനത്തിൽ വിമർശനവുമായി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശന്‍. ത​ന്നെ​ക്കു​റി​ച്ചാ​യി​രു​ന്നെ​ങ്കി​ല്‍ കേ​ള്‍​ക്കാ​തി​രി​ക്കാ​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടേ​നേ​യെ​ന്ന് സ​തീ​ശ​ന്‍ പ്ര​തി​ക​രിച്ചു. ഡ​ല്‍​ഹി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​തീ​ശ​ന്‍. ഇത്തരത്തിൽ സ്തുതിഗാനം ഉണ്ടാക്കി വരുന്നവരുടെ ഉദ്ദേശമെങ്കിലും മനസിലാക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. വാ​ഴ്ത്തു​പാ​ട്ട് മു​ഖ്യ​മ​ന്ത്രി ആസ്വ​ദി​ക്കു​ന്നു. ജ​ന​വി​രു​ദ്ധ​നാ​യ മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് പു​ക​ഴ്ത്തു​പാ​ട്ടെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ‘ഫീ​നി​ക്സ് പ​ക്ഷി’​യാ​യി വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ടു​ള്ള വാ​ഴ്ത്തു​പാ​ട്ടി​നെ​തി​രെ​യാ​ണ് വി​മ​ർ​ശ​നം. സി​പി​എം അ​നു​കൂ​ല സം​ഘ​ട​ന​യാ​യ കേ​ര​ള സെ​ക്ര​ട്ടേ​റി​യ​റ്റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ സു​വ​ർ​ണ ജൂ​ബി​ലി മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ വേ​ദി​യി​ലി​രു​ത്തി 100 വ​നി​താ ജീ​വ​ന​ക്കാ​രാ​ണ് ഗാ​നം ആ​ല​പി​ക്കു​ക.

Advertisement
inner ad

സ​മ​ര​ധീ​ര സാ​ര​ഥി പി​ണ​റാ​യി വി​ജ​യ​ൻ, പ​ട​യു​ടെ ന​ടു​വി​ൽ പ​ട​നാ​യ​ക​ൻ’ എ​ന്ന വ​രി​ക​ളോ​ടെ​യാ​ണു പാ​ട്ടു തു​ട​ങ്ങു​ന്ന​ത്. ‘ഫീ​നി​ക്സ് പ​ക്ഷി​യാ​യി മാ​റു​വാ​ൻ ശ​ക്ത​മാ​യ ത്യാ​ഗ​പൂ​ർ​ണ ജീ​വി​തം വ​രി​ച്ച​യാ​ളാ’​ണ് പി​ണ​റാ​യി​യെ​ന്നും പാ​ട്ടി​ൽ പ​റ​യു​ന്നു​ന്നു​ണ്ട്.

Advertisement
inner ad
Continue Reading

Featured