Connect with us
48 birthday
top banner (1)

Featured

കള്ളക്യാമറകൾക്കു മുന്നിൽ കോൺഗ്രസ് കടലിരമ്പം

Avatar

Published

on

കൊല്ലം: കേരളത്തിൽ തിങ്കളാഴ്ച മിഴി തുറക്കുന്ന കള്ള ക്യാമറകൾക്കു മുന്നിൽ കോൺഗ്രസ് പ്രതിഷേധം ആർത്തലയ്ക്കും.
സംസ്ഥാനത്തെമ്പാടും സ്ഥാപിച്ചിരിക്കുന്ന 726 അഴിമതി ക്യാമറകൾക്ക് മുന്നിലും ധർണ നടത്താനാണ് കോൺഗ്രസ് തീരുമാനം. സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എം.പി കണ്ണൂരിൽ നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, എംഎം ഹസ്സൻ, കെ.മുരളീധരൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിന്റുമാർ, മുതിർന്ന കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ വിവിധ ജില്ലകളിൽ നടക്കുന്ന ധർണയിൽ പങ്കെടുക്കും.
കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ ഈ ക്യാറകൾക്കു പിന്നിലുള്ളത്. അഴിമതിയുടെ വ്യാപ്തി മുഖ്യമന്ത്രിയെയും കുടുംബത്തെയും വിട്ട് മക്കളുടെ സംബന്ധവീടുകളിലേക്കു നീണ്ടിറങ്ങുന്നു എന്നതാണ് എഐ ക്യാമറകളുടെ സവിശേഷത. 150 കോടി രൂപയുടെ കമ്മിഷൻ കച്ചവടമാണ് ഇതിനു പിന്നിൽ നടന്നത്.
അടിമുടി അഴിമതി നിറഞ്ഞ പദ്ധതിയാണിത്. ട്രോയ്സ് എന്ന കമ്പനിയിൽ നിന്ന് ഉപകരണങ്ങൾ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ. ഇതിനായി ട്രോയ്സ് പ്രൊപ്പോസലും നൽകിയിരുന്നു. സെൻട്രൽകൺട്രോൾ റും അടക്കം നിർമിക്കുന്നതിന് 57 കോടിരൂപയാണ് ഇവർ നൽകിയിരുന്ന പ്രൊപ്പോസൽ. എഐ ക്യാമറയ്ക്ക് ഈ വിലയില്ല. 45കോടി രൂരയ്ക്കു തീർക്കാവുന്ന പദ്ധതിയായിരുന്നു ഇത്. അതാണ് 151 കോടിയുടെ കരാറിൽ എത്തിയത്. പദ്ധതിയിൽ ബാക്കി തുക വീതം വയ്ക്കാനായിരുന്നു നീക്കം.
ഐഐ ക്യമറ ഇടപാടിൽ സർക്കാരും കെൽട്രോണും എസ്ആർഐടിയും ഗൂഢാലോചന നടത്തിയെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ക്യാമറ ഉൾപ്പെടെയുള്ള അനുബന്ധ ഉപകരണങ്ങൾക്ക് യഥാർത്ഥ വിലയേക്കാൾ ഇരട്ടി വില നിശ്ചയിച്ച് 235 കോടിയുടെ വ്യാജ എസ്റ്റിമേറ്റ് തയാറാക്കിയതാണ് വലിയ അഴിമതി. പ്രധാന കാര്യങ്ങളിലൊന്നും ഉപകരാറുകൾ കൊടുക്കാൻ പാടില്ലെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച് 2020 ഒക്ടോബറിൽ കെൽട്രോണും എസ്.ആർഐ.ടിയും തമ്മിൽ കരാർ ഒപ്പിട്ടു. പിന്നീട് പ്രസാഡിയോ, അൽഹിന്ദ് എന്നീ കമ്പനികളുമായി എസ്.ആർഐ.ടി കൺസോർഷ്യം രൂപീകരിച്ചു. അൽഹിന്ദ് പിന്നീട് ഇതിൽ നിന്നും പിൻമാറി. 2021 മാർച്ച് മൂന്നിന് കെൽട്രോൺ അറിയാതെ എസ്.ആർ.ഐ.ടി ഹൈദരാബാദ് ആസ്ഥാനമായുള്ള ഇസെൻട്രിക് എന്ന കമ്പനിയുമായി സർവീസ് എഗ്രിമെന്റുണ്ടാക്കുകയായിരുന്നു. ഇത് ടെൻഡർ വ്യവസ്ഥയ്ക്ക് എതിരാണ്. ഈ എഗ്രിമെന്റെ് ഉണ്ടാക്കി പത്ത് ദിവസത്തിന് ശേഷമാണ് ഇക്കാര്യം കെൽട്രോണിനെ അറിയിക്കുന്നത്. ഒക്ടോബറിൽ പ്രസാഡിയോയും അൽഹിന്ദുമായും 2020 ഒക്ടോബറിൽ ഉണ്ടാക്കിയ എഗ്രിമെന്റ് നിലനിൽക്കെയാണ് പുതിയ എഗ്രിമെന്റുണ്ടാക്കിയത്.
വ്യവസ്ഥകൾ ലംഘിച്ചാൽ എസ്.ആർ.ഐ.ടിയുമായുള്ള കരാർ റദ്ദാക്കാനുള്ള അധികാരം കെൽട്രോണിനുണ്ടെന്ന് ടെൻഡർ ഡോക്യുമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, എസ്.ആർ.ഐ.ടി ഇസെൻട്രിക്കുമായി കരാർ ഉണ്ടാക്കിയിട്ടും നടപടിയുണ്ടായില്ല. കരാർ റദ്ദാക്കുന്നതിന് പകരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കൊക്കെ കെൽട്രോൺ ഒത്താശ ചെയ്തു. ജി.എസ്.ടി രേഖകൾ പ്രകാരം 66 കോടി രൂപയുടെ ബില്ലുകൾ ഇസെൻട്രിക് എസ്.ആർ.ഐ.ടിക്ക് നൽകിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതിൽ കൂടുതൽ പണം ജി.എസ്.ടി പ്രകാരം നൽകാനുണ്ടോയെന്ന് കെൽട്രോൺ വ്യക്തമാക്കിയിട്ടില്ല.
ഈ കരാറുകൾ സംബന്ധിച്ച് ആറ് സംശയങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
1.എസ്ആർഐടി എന്ന കമ്പനിക്ക് നിബന്ധനകൾ ലംഘിച്ച് എന്തിനു കരാർ നൽകി?
2.ടെൻഡർ ഡോക്കുമെന്റ് ലംഘിച്ച് ഇസെൻട്രിക്കിന് ഉപകരാർ നൽകിയത് എന്തിന്?
3.ടെൻഡറിൽ രണ്ടാമതു വന്ന കമ്പനി എങ്ങനെ ടെക്നിക്കൽ ക്വാളിഫൈ ചെയ്തു?
4.ഏപ്രിൽ 12 നു കൂടിയ മന്ത്രിസഭാ യോഗത്തിൽ കമ്പനികളുടെ പേര് മറച്ചുവച്ചത് എന്തിന്?
5.എസ്ആർഐടി കമ്പനിക്ക് 9 കോടി രൂപ നോക്കുകൂലി അനിവദിച്ചതിൽ വൻ ക്രമക്കേട്
6.ക്യാമറകളുടെ അറ്റകുറ്റപ്പണിക്ക് പ്രധാന കരാറിൽ വ്യവസ്ഥയുള്ളപ്പോൾ മെയിന്റനൻസ് എന്നു പറഞ്ഞ് വേറൊരു കരാർ എന്തിനായിരുന്നു.

ഈ ഇടപാടിൽ ആദ്യാവസാനം നടന്നിരിക്കുന്ന ഗൂഢാലോചനയും നിയമലംഘനങ്ങളും ടെൻഡർ ഡോക്യുമെന്റും എസ്റ്റിമേറ്റ് തയാറാക്കിയതുമൊക്കെ മനഃപൂർവം കൊള്ളനടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വ്യക്തം. ശക്തമായ തെളിവുകളു‌ടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ കമാന്നു മറുപടി പറഞ്ഞിട്ടില്ല. അദ്ദേഹം മൗനം വെടിയണം. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത്. ലാവ്‌ലിൻ അഴിതിയെക്കാൾ വലിയ കൊള്ളയാണ് ഇവിടെ നടന്നത്. അഴിമതിയുടെ വഴിയെല്ലാം ചെന്നു നിൽക്കുന്നത് മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്താണ്. എന്നിട്ടും അദ്ദേഹം മൗനമുനിയായിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ഇന്നു മുതൽ ക്യാമറകൾക്കു മുന്നിലെത്തുന്ന ട്രാഫിക് നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാനാണ് മോട്ടോർ വാഹനവകുപ്പിനു ലഭിച്ചിരിക്കുന്ന നിർദേശം. ഓവർ സ്പീഡ്, ഹെൽമെറ്റ്/സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുക, രണ്ടു പേരിൽ കൂടുതൽ പേർ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുക, ട്രാഫിക് സിഗ്നലുകൾ തെറ്റിക്കുക, നോ പാർക്കിംഗ് സ്ഥലത്ത് പാർക്കിംഗ് തുടങ്ങിയവയാണ് ക്യാമറക്കണ്ണുകൾ പിഴ ചുമത്തുന്ന കുറ്റങ്ങൾ. സംസ്ഥാനത്തു സ്ഥാപിച്ചിരിക്കുന്ന 726 ക്യാമറകളിൽ ഓരോ തവണ കുടങ്ങിയാലും വെവ്വേറെ പിഴ അടയ്ക്കേണ്ടിവരും. അതായത്, പത്തു കിലോമോമീറ്റർ യാത്ര ചെയ്യുന്ന ഒരാൾ ഒന്നിലേറെ ക്യാമറകൾക്കു മുന്നിലൂടെ നിയമം തെറ്റിച്ചു യാത്ര ചെയ്താൽ ഓരോ ക്യാമറയിൽ നിന്നും പിഴ വന്നുകൊണ്ടിരിക്കും. 10 വയസിൽ താഴെയുള്ള കു‌ട്ടികളെപ്പോലും ആളെണ്ണമായി കണക്കാക്കുന്നതിനാൽ ഇന്നു മുതൽ മാതാപിതാക്കൾക്ക് കുട്ടികളുമായി ഇരുചക്ര വാഹനങ്ങളിൽ പോകാൻ അനുവാദമില്ല.
ഈ കരിനിയമങ്ങൾക്കെതിരേയാണ് ഇന്നു ക്യാമറകൾക്കു മുന്നിൽ കോൺഗ്രസ് പ്രതിഷേധിക്കുന്നത്. വിലക്കയറ്റവും തൊഴിൽ ക്ഷാമവും കൊണ്ടു വീർപ്പ് മുട്ടുന്ന മലയാളികളെ വഴിയാത്രയുടെ പേരിൽ കൊള്ള നടത്തുന്ന ഭരണ നെറികേടിനെതിരായ ജനവികാരമാകും ഇന്നത്തെ പ്രതിഷേധം.

Advertisement
inner ad

Featured

ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു

Published

on

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ നേതാവാണെന്ന് അറിയിച്ചു കൊണ്ട് കോൺഗ്രസ്‌ പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകി. പതിനെട്ടാമത് ലോക്സഭയിൽ റായ്ബറേലി എംപിയായി രാഹുൽ ​ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കെഎസ്‌യുവിന്റെ സമരവീര്യത്തിന് മുൻപിൽ മുട്ടുമടക്കി സർക്കാർ

Published

on

കൊച്ചി: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഒടുവിൽ വിദ്യാർഥികൾക്ക് മുൻപിൽ മുട്ടുമടക്കി സർക്കാർ. വിദ്യാർത്ഥി സംഘടനകളും ആയി കൂടിയ യോഗത്തിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധിക ബാച്ചുകൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ആവർത്തിച്ച് സീറ്റ് പ്രതിസന്ധി ഇല്ലെന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക് ഒടുവിൽ തിരുത്തേണ്ടി വന്നിരിക്കുന്നു. സർക്കാരിന്റെ കണ്ണ് തുറപ്പിച്ചത് കെഎസ്‌യുവിന്റെ സമാനതകളില്ലാത്ത സമര പോരാട്ടങ്ങളാണ്. മലബാറിൽ വേണ്ടത്ര സീറ്റുകൾ ഇല്ലെന്ന വസ്തുത കേരളീയ പൊതുസമൂഹത്തിൽ ആഴത്തിൽ ആളിക്കത്തിക്കുന്നത് കെഎസ്‌യു ആണ്. പിന്നീട് അങ്ങോട്ട് കേരളം കണ്ടത് കെഎസ്‌യുവിന്റെ ഉറച്ച നിലപാടുകളും ക്രിയാത്മക ഇടപെടലുകളും സമര പോരാട്ടങ്ങളും ആയിരുന്നു. മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുരത്തും കെഎസ്‌യു സമരവേലിയറ്റങ്ങൾ നടത്തി. മുഴുവൻ ജില്ലകളിലും പ്രതിഷേധം മാർച്ചുകളും സമരപരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കി. കെഎസ്‌യുവിന്റെ സമരങ്ങൾക്ക് വലിയ പിന്തുണയാണ് പൊതുസമൂഹത്തിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ചത്. എണ്ണമറ്റ അവകാശ നേട്ടങ്ങളിൽ കേരള വിദ്യാർത്ഥി യൂണിയൻ ഒരു പൊൻതൂവൽ കൂടിയായി പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയം മാറുകയാണ്.

Continue Reading

Featured

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് അയച്ചു. എഴ് ദിവസത്തിനകം നോട്ടീസ് നല്‍കണം. ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. ദിവ്യ ഗുപ്തയാണ് നോട്ടീസ് അയച്ചത്. പ്ലസ് വൺ സീറ്റ് ലഭിക്കാതെ വിദ്യാർത്ഥി

പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ കേരളത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതടക്കം ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. പലതും സംഘർഷങ്ങളിലേക്ക് വഴിമാറി. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Advertisement
inner ad
Continue Reading

Featured