ചാലിയത്ത് കേന്ദ്ര സംഘത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

കോഴിക്കോട്ഃ ജില്ലയില്‍ പരിശോധനയ്ക്കെത്തിയ കേന്ദ്ര ആരോഗ്യ വിദഗ്ധരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പാലിയം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇന്നു രാവിലെയാണു സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന കോവിഡ് പ്രതിരോധ വാക്സിന്‍ മുന്‍കൂട്ടി ബുക്ക് ചെയ്തു വരുന്നവര്‍ക്കു കൊടുക്കാതെ സിപിഎം അണികള്‍ക്കു മാത്രമായി വിതരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സംഘാംഗങ്ങളെ തടഞ്ഞത്.

പാലിയത്തടക്കം പ്രാഥിമാകാരോഗ്യ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന കോവീഷീല്‍ഡ് വാക്സിന്‍ നാമമാത്രമായി മാത്രമാണ് സാധാരണക്കാര്‍ക്കു നല്‍കുന്നത്. രാവിലെ കുറച്ചു പേര്‍ക്ക് വാക്സിന്‍ നല്‍കിയ ശേഷം അവരെ നിര്‍ബന്ധപൂര്‍വം മടക്കുകയായണെന്ന് കോണ്‍ഗ്രസ് ‌പ്രവര്‍ത്തകനായ അഷറഫ് പറഞ്ഞു. ഉച്ച കഴിഞ്ഞ് സിപിഎം അനുഭാവികളായ ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിസിധികള്‍ എന്നിവര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്കു മാത്രമായി സംവരണം ചെയ്യുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര സംഘത്തെ അറിയിച്ചു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി.

ആലപ്പുഴ നെടുമുടിയില്‍ തങ്ങള്‍ നിര്‍ദേശിച്ച പാര്‍ട്ടി അണികള്‍ക്കു വാക്സിന്‍ നല്‍കിയില്ലെന്നാരോപിച്ച് സിപിഎം നേതാക്കള്‍ കോവിഡ് വാക്സിനേഷന്‍ കേന്ദ്രത്തിലെ ഡോകറ്ററെ തല്ലിയ സംഭവം ആരോഗ്യ മേഖലയിലുള്ളവരില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംഭവം നടന്ന് ഒരാഴ്ചയായിട്ടും പ്രതികളെ പിടികൂടാത്തതില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മെഡിക്കല്‍ ടീമുംനെടുമുടിയില്‍ പ്രതിഷേധത്തിലാണ്. അവധി ദിവസം ആശുപത്രിയില്‍ ഹാജരായി കൂടുതല്‍ പേര്‍ക്ക് കുത്തിവയ്പ് നല്‍കിയാണു പ്രതിഷേധം. മാവേലിക്കരയിലും സിപിഎം പ്രവര്‍ത്തകര്‍ ഡോകറ്ററെ മര്‍ദിച്ചതിനു കേസുണ്ട്.

Related posts

Leave a Comment