പാലായില്‍ ദീപം തെളിയിച്ചു പ്രതിഷേധം

  • ഫാദർ സ്റ്റാൻ സ്വാമിക്ക് നീതി നിഷേധം.-
    പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ദീപം തെളിച്ച് പ്രതിഷേധിച്ചു.
    അധഃസ്ഥിതരുടെ ഇടയിൽ പ്രവർത്തിച്ച ഫാ.സ്റ്റാൻ സ്വാമിയെ 84-ാം വയസിൽ യു എ പി എ ചുമത്തി ജയിലിലടച്ച് മരണത്തിലേക്ക് തള്ളിവിട്ടത് നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണ്.- പ്രൊഫ.സതീശ് ചൊള്ളാനി.

പാലാഃ ആദിവാസികൾക്കും അധഃസ്ഥിതർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ.സ്റ്റാൻ സ്വാമിയെ അകാരണമായി യു.എ.പി.എ അടക്കമുള്ള വകുപ്പുകൾചുമത്തി ജയിലിലടച്ച് മരണത്തിലേക്ക് തള്ളിവിട്ട ഭരണകൂട ഭീകരത കടുത്ത നീതി നിഷേധവും നഗ്നമായ മനുഷ്യാവകാശ
ലംഘനവുമാണെന്ന്
കോൺഗ്രസ് പാലാ ബ്ലോക്ക്‌ കമ്മറ്റി പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടി.

കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുരിശുപള്ളിക്കവലയിൽ ഫാ.സ്റ്റാൻ സ്വാമിയുടെ ചിത്രത്തിന് മുന്നിൽ മെഴുകുതിരി ദീപം തെളിച്ച് പ്രതിഷേധം
ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രൊഫ. സതീശ് ചൊള്ളാനി .രാജൻ കൊല്ലം പറമ്പിൽ, ബിജോയി എബ്രാഹം, ഷോജി ഗോപി, സന്തോഷ് കുര്യത്ത്, പ്രിൻസ് വി.സി, ബിബിൻ രാജ്, അഡ്വ.ജോൺസി നോമ്പിൾ, പ്രേംജിത്ത് ഏർത്തയിൽ, അഡ്വ.എ.എസ്സ് തോമസ്, അൽഫോൻസ് ദാസ് തുടങ്ങിയവർ പ്രസംഗിച്ചു

Related posts

Leave a Comment