കോൺഗ്രസ് പാർലമെന്‍ററി പാർട്ടി പുനഃസംഘടിപ്പിച്ചു; എംകെ രാഘവന്‍ എംപി സെക്രട്ടറി

ന്യൂഡല്‍ഹി : കോൺഗ്രസ് പാർലമെന്‍ററി പാർട്ടി പുനഃസംഘടിപ്പിച്ചു. എംകെ രാഘവൻ എംപിയെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായി തെരഞ്ഞെടുത്തു. എംകെ രാഘവന്‍ ഉള്‍പ്പെടെ മൂന്ന് സെക്രട്ടറിമാരാണുള്ളത്. സന്തോഖ് സിംഗ് ചൌധരി, ഡോ. ആമി യാഞ്ജിക്ക് എന്നിവരാണ് മറ്റ് രണ്ടുപേർ. ഡി.കെ സുരേഷിനെ ട്രഷററായും തെരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 22 അംഗങ്ങളാണുള്ളത്. മൂന്ന് പുതുമുഖങ്ങളെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. അടൂർ പ്രകാശ്, ബെന്നി ബെഹനാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരെയാണ് തെരഞ്ഞെടുത്തത്. കൊടിക്കുന്നിൽ സുരേഷ് എംപി ചീഫ് വിപ്പായി തുടരും.

Related posts

Leave a Comment