കോൺഗ്രസ് നവസങ്കൽപ്‌ പദയാത്ര സമാപനവും ഭാരതീയം-സ്വാതന്ത്ര്യദിനാഘോഷവും ഇന്ന്‌

തിരുവനന്തപുരം: കോൺഗ്രസ് നവസങ്കൽപ്‌ പദയാത്രകൾ ഇന്നു സമാപിക്കും. ഭാരതീയം-സ്വാതന്ത്ര്യദിനാഘോഷവും ഇന്ന്‌ എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.30ന്‌ പാളയം ആശാൻ സ്‌ക്വയറിൽ നിന്നും ആരംഭിക്കുന്ന പദയാത്ര എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽഎം.പി. ഫ്‌ളാഗ്‌ഓഫ്‌ ചെയ്യും. കെ.സി.വേണുഗോപാൽഎം.പി. പദയാത്രയിലും പങ്കെടുക്കും . സമാപനത്തോടനുബന്ധിച്ച്‌ 5 മണിക്ക്‌ ഗാന്ധിപാർക്കിൽ ഭാരതീയം-സ്വാതന്ത്ര്യദിനാഘോഷ സാംസ്‌കാരിക സദസ് സംഘടിപ്പിച്ചിട്ടുണ്ട്‌. സാംസ്‌കാരിക-രാഷ്‌ട്രീയ-പൊതുമണ്‌ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ സദസ്സിൽ വച്ച്‌ ആദരിക്കും. 21 കുട്ടികൾക്ക്‌ സാംസ്‌കാരിക നേതാക്കൾ ദേശീയ പതാകയും പുസ്‌തകവും നൽകും. സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, യു.ഡി.എഫ്‌ കൺവീനർ എം.എം.ഹസൻ, തുടങ്ങിയവർ പങ്കെടുക്കും

Related posts

Leave a Comment