‘ചക്രസ്തംഭന സമരമേറ്റെടുത്ത് ജനങ്ങൾ’ ; ‘നടന്റെ ഷോ’ തള്ളി പൊതുജനം

കൊച്ചി : ഇന്ധനവില വർദ്ധനവിനെതിരെ എറണാകുളത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചക്ര സ്തംഭന സമരം ജനപിന്തുണ കൊണ്ട് വൻ വിജയമായിരുന്നു.രണ്ടായിരത്തോളം വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് സമരത്തിന്റെ ഭാഗമായി. സമരവുമായി ബന്ധപ്പെട്ട് പോലീസിൽ അറിയിക്കുകയും ഇതുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതാണ്.ഈ സമരത്തിന് ഇടയിലും അത്യാവശ്യ വാഹനങ്ങളെ കടത്തിവിട്ടിട്ടുമുണ്ട്.സമരത്തിനിടയിൽ അനാവശ്യമായി നടൻ ജോജു ഇടപെട്ടത് സംഘർഷം സൃഷ്ടിച്ചു. പ്രകോപനപരമായി പ്രവർത്തകരോട് സംസാരിക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരോട് ജോജു അസഭ്യം പറഞ്ഞുവെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജോർജിനെതിരെ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.സമരത്തിനിടയിൽ ഒട്ടേറെ സാധാരണ ജനങ്ങളാണ് സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്ത് വന്നത്.

Related posts

Leave a Comment