ബിജെപി വിട്ട് കോൺഗ്രസിലേക്ക് വന്നവർക്ക് അംഗത്വം നൽകി

ബിജെപി വിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന BJP സജീവപ്രവർത്തകനും ആയ അനിൽകുമാറിനും , കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ആയിരുന്ന അദ്ദേഹത്തിന്റെ സഹധർമിണി ഉർവശിയും കോൺഗ്രസിലേക്ക് അംഗത്വം നൽകി സ്വീകരിച്ചു.ബൂത്ത്‌ പ്രസിഡന്റ്‌ ശ്രീജോഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ എസ് നിസ്സാം അനിൽകുമാറിനും കുടുംബത്തിനും പ്രാഥമിക അംഗത്വം നൽകി.ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ്പ്രസിഡന്റും ബ്ലോക്ക്‌ മെമ്പറും ആയ പള്ളിക്കൽ നിഹാസ് ഷാൾ അണിയിച്ചു സ്വീകരിച്ചു. വാർഡ് മെമ്പർ ഷിബിലി, INTUC യുവതൊഴിലാളി വിഭാഗം ജില്ലാ സെക്രട്ടറി പകൽകുറി അനൂപ് ,KSU നേതാവ് സിദ്ധീഖ് പകൽകുറി,ബൂത്ത്‌ പ്രസിഡന്റ്‌ മണികണ്ഠൻ മൂതല, അനീഷ്, ബിനീഷ്, ധനേഷ്,KSU മൂതല യൂണിറ്റ് പ്രസിഡന്റ്‌ അനന്ദുകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment