ഇന്ധന വിലക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി തൊഴിലാളി കോൺഗ്രസ്

ഇന്ധനവില വർദ്ധനവിനെതിരെയും, പാചകവാതക സബ്സിഡി വിതരണം നിർത്തലാക്കിയതിനുമെതിരെയും, പാളയിൽ യാത്രചെയ്തും, ഉന്ത് വണ്ടി തള്ളിയും, വാഹനം കെട്ടി വലിച്ചും, ഗ്യാസ് സിലണ്ടർ ചുമന്നും, സൈക്കിൾ ചവിട്ടിയും പ്രതിഷേധിച്ച് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്.

ദിവസവും വർധിക്കുന്ന ഇന്ധന വിലക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി പത്തനംതിട്ട ജില്ല അസംഘടിത തൊഴിലാളി കോൺഗ്രസ്. പാളയിൽ യാത്രചെയ്താണ് കേന്ദ്ര സർക്കാറിനോടുള്ള പ്രതിഷേധം ഇവർ വ്യക്തമാക്കിയത്. വാഹനമോടിക്കുന്നവരെ മാത്രമല്ല, സാധാരണക്കാരെ കൂടെ ബാധിക്കുന്ന ഇന്ധനവിലയിലുണ്ടാകുന്ന വലിയ വ്യതിയാനം സാമൂഹിക അന്തരീക്ഷത്തിൽ അസമത്വം സൃഷ്ടിക്കുമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡൻ്റ് ജിതിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം ജിബിൻ ചിറക്കടവിൽ,ഫിനോ ഡിജോ എബ്രഹാ,ആൽവിൻ വർഗീസ്, മുഹമ്മദ്സുഹൈൽ റ്റി റ്റി ,ജോയൽ ഷാജി, അനസ് അസ്ഹർ, മുഹമ്മദ് റോഷൻ, ഷൈജു വലംഞ്ചുഴി, ജസ്റ്റിൻ തോമസ് മാത്യൂ എന്നിവർ നേതൃത്വം നൽകി

Related posts

Leave a Comment