കോൺ​ഗ്രസ് ജൻ ജാ​ഗരൺ അഭിയാൻ സമരപരമ്പര ഇന്നു തുടങ്ങും

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് ആസൂത്രണം ചെയ്ത ജൻ ജാ​ഗരൺ അഭിയാൻ സമരപരമ്പരയ്ക്ക് ഇന്നു തുടക്കം. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സമരം നടത്തുമെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. കേരളത്തിൽ 18നാണ് സമരം.
കേരളത്തിലെ 140 നിയമസഭാ നിയോജകമണ്ഡലത്തിലും പദയാത്രകൾ സംഘടിപ്പിക്കും. എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, കെപിസിസി-ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ പദയാത്രകളിൽ പങ്കെടുക്കും. ഇതിനു പുറമേ സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല തീർക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ധന വില വർധനയ്ക്കും വിലക്കയറ്റത്തിനുമെതിരെയാണ് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. ജൻ ജാഗ്രൻ അഭിയാൻ പ്രതിഷേധത്തിൽ പാർട്ടി പ്രവർത്തകരും നേതാക്കളും അണിനിരക്കുന്ന പദയാത്രകൾ ഉൾപ്പെടെയുള്ള പരിപാടികളാണ് നടത്തുന്നത്. രാജ്ഭവനുകൾക്കും, പെട്രോൾ പാമ്പുകൾക്കും മുന്നിൽ നടത്തിയ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ജൻ ജാഗ്രൻ അഭിയാൻ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ദിവസവും രാവിലെ പരിസര പ്രദേശങ്ങൾ വൃത്തിയാക്കിയ ശേഷമാകും പദയാത്ര ആരംഭിക്കുക. 29 വരെയാണ് പ്രതിഷേധം.

Related posts

Leave a Comment