കോൺഗ്രസ് നേതാക്കൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് എൻ എസ് യു ഐ ദേശീയ അദ്ധ്യക്ഷന്മാരും ഉത്തർപ്രദേശിലേക്ക്

ന്യൂഡൽഹി : ഉത്തർപ്രദേശിൽ കർഷകരെ കൂട്ടക്കൊലക്ക് ഇരയാക്കിയ പ്രദേശം സന്ദർശിക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് എൻ എസ് യു ഐ ദേശീയാധ്യക്ഷന്മാരും ഉത്തർപ്രദേശിലേക്ക് യാത്ര തിരിച്ചു. സ്ഥലം സന്ദർശിക്കുവാൻ യാത്രതിരിച്ച പ്രിയങ്ക ഗാന്ധിയെ മണിക്കൂറുകളോളം പോലീസ് തടഞ്ഞു വെക്കുകയും ഒടുവിൽ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.തൊട്ടുപിന്നാലെ സന്ദർശനത്തിനെത്തിയ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും പഞ്ചാബ് ചത്തീസ്ഗഡ് മുഖ്യമന്ത്രിമാരെയും തടഞ്ഞു നിർത്തിയെങ്കിലും ഒടുവിൽ പോലീസ് പ്രവേശന അനുമതി നൽകുകയായിരുന്നു.കർഷകർക്ക് നേരെയുണ്ടായ കൂട്ടക്കൊലയിൽ രാജ്യത്തൊട്ടാകെ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്.

Related posts

Leave a Comment