ആന്റോ ആന്റണിയും കോൺ​ഗ്രസ് എംപിമാരും ഇന്ന് നാ​ഗാലാൻഡിൽ

കൊഹിമ: സുരക്ഷാ സേനയ്ക്കു സംഭവിച്ച ​ഗുരുതരമായ പിഴവിനു വലിയ വില നൽകേണ്ടി വന്ന നാ​ഗാലാൻഡിൽ കോൺ​ഗ്രസ് എംപിമാർ ഇന്നു സന്ദർശനം നടത്തും. വെടിവെപ്പ് നടന്ന മോൺ ജില്ലയാണു സംഘം സന്ദർശിക്കുക. ആന്റോ ആന്റണി എം പി ഉൾപ്പെടുന്ന നാലംഗ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി ബന്ധുക്കളെക്കണ്ടു വിവരങ്ങൾ ശേഖരിക്കും. തുടർന്ന് സംഭവത്തിന്റെ റിപ്പോർട്ട് തയ്യാറാക്കി കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് സമർപ്പിക്കും.
യാതൊരു പ്രകോപനവുമില്ലാതെ സേന നേരിട്ട് വെടിവയ്ക്കുകയായിരുന്നു എന്ന് പരുക്കേറ്റ തൊഴിലാളികളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പറയുന്നു. പകൽ വെളിച്ചത്തിലാണ് വെടിവയ്പ്പ് നടന്നത്. സുരക്ഷാസേന തങ്ങളോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടില്ല. മുന്നോട്ടു പോകുമ്പോൾ വാഹനത്തിനു നേർക്ക് വെടിയുതിർത്തു. മിക്കവരും വാഹനത്തിൽത്തന്നെ മരിച്ചു- വെടിയേറ്റ സെയ് വാങ് സോഫ്റ്റ്‌ലി എന്ന തൊഴിലാളി പറഞ്ഞു. സംഭവത്തിലെ പ്രതിഷേധം ​ഗുരുതരമായി തുടരുകയാണ്. സൈന്യത്തിനെതിരേ ശക്തമായി തിരിച്ചടി ഉണ്ടാകുമെന്ന് വിഘടന വാദി ​ഗ്രൂപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മയപ്പെട്ടു വന്ന തീവ്രവാദികൾക്കു വൻമുതലെടുപ്പിനുള്ള അവസരാണ് മോൺ ജില്ലയിലെ സംഭവങ്ങൾ നൽകിയത്. മുറിവേറ്റ നാ​ഗാ കർഷ‌കരലിലേക്ക് സമാധാന സന്ദേശം എത്തിക്കാനും അവരെ ദേശീയ മുഖ്യധാരയിൽ ഉറപ്പിച്ചു നിർത്താനുമാണ് കോൺ​ഗ്രസ് സംഘം നാ​ഗാലാൻഡിലേക്കു പോകുന്നതെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.

Related posts

Leave a Comment