പാർലമെന്റിനു മുന്നിൽ കോൺ​ഗ്രസ് എംപിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യ ധ്വംസനങ്ങളിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് എംപിമാർ പാർലമെന്റിനു മുന്നിൽ ധർണ നടത്തി. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർ പങ്കെടുത്തു. കോൺ​ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിലാണ് ധർണ. കേരളത്തിൽ നിന്നുള്ളവരടക്കമുള്ള ഇടതുപക്ഷ എംഎൽഎമാരെ രാജ്യസഭയിൽ നിന്നു സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. സാധാരണക്കാരുടെ മാത്രമല്ല, പാർലമെന്റ് അം​ഗങ്ങളുടെ വരെ ജനാധിപത്യപരമായ അവകാശങ്ങളും പാർലമെന്ററി ജനാധിപത്യവും കേന്ദ്ര സർക്കാർ അട്ടിമറി‌ക്കുകയാണെന്ന് രാഹുൽ ​ഗാന്ധി ആരോപിച്ചു. പാർലമെന്റ് കോംപ്ലക്സിനു മുന്നിലെ ​ഗാന്ധി പ്രതിമിയ്ക്കു മുന്നിലാണ് പ്രതിഷേധം.

Related posts

Leave a Comment