ട്വിറ്ററിന് പൂട്ടിട്ടാൽ നിശബ്ദരാവുന്ന പാർട്ടിയല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ; പ്രണവ് ജാ

കെ സി വേണുഗോപാലിന്റേതടക്കം അഞ്ച് കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍

ഡൽഹി: ട്വിറ്ററിന് പൂട്ടിട്ടാൽ നിശബ്ദരാവുന്ന പാർട്ടിയല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് എഐസിസി സെക്രട്ടറി ഇന്‍ ചാര്‍ജ് പ്രണവ് ജാ.ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ടിട്ടാല്‍ ഇന്ത്യക്ക് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് തടയിടാന്‍ സാധ്യമാകുമെന്നാണ് മോദി കരുതുന്നതെന്ന് എഐസിസി സെക്രട്ടറി ഇന്‍ ചാര്‍ജ് പ്രണവ് ജാ ട്വീറ്റ് ചെയ്തു. കാലാപാനി ജയിലിന് മുന്നില്‍ പോരാട്ടം നടത്തിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നകാര്യം മോദി മനസ്സിലാക്കണമെന്നും തെറ്റുകള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും പ്രണവ് ജാ ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ഗാന്ധിക്ക് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടപടിഎടുത്തിരിക്കുകയാണ് ട്വിറ്റര്‍. കോണ്‍ഗ്രസ് മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജേവാല ഉള്‍പ്പടെ അഞ്ച് മുതിര്‍ന്ന നേതാക്കളുടെ അക്കൗണ്ടാണ് ട്വിറ്റര്‍ ഇത്തവണ താത്കാലികമായി റദ്ദാക്കിയത്.കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, അജയ്മാക്കന്‍, മാണിക്കം ടാഗോര്‍ എംപി, സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തത്സാമൂഹമാധ്യമ ചട്ടങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തി എന്നാണ് ട്വിറ്റെറിന്റെ വിശദീകരണം. എന്നാൽ ചട്ടലംഘാനങ്ങൾ ഒന്നും ചൂണ്ടി കാണിക്കാൻ ട്വിറ്റെർ അധികാരികൾ തയ്യാറായിട്ടില്ല. അതേസമയം സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഡൽഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ചിത്രം പങ്കുവെച്ചതിനായിരുന്നു പ്രായപൂര്‍ത്തിയാവാത്ത ഇരയുടെ സ്വകാര്യത മാനിച്ചില്ലെന്ന് കാണിച്ച് ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കിയത്. കോൺഗ്രസ്‌ പാർട്ടിക്കെതിരെയുള്ള തുടർച്ചയായ ട്വിറ്റെർ നടപടി ജനാധിപത്യ ശബ്ദത്തിന്റെ വാ മൂടി കെട്ടാനുള്ള ഉപാധിയായി കാണാമെന്നു ധരിക്കരുത്. ഇന്ത്യക്കെതിരെയുള്ള അതിക്രമങ്ങൾ ഇനിയും ഉറക്കെ വിളിച്ചുപറയുകയും അതിനെതിരെ പോരാടുകയും ചെയ്യുമെന്ന് കോൺഗ്രസ്‌ പാർട്ടി വ്യക്തമാക്കി.

Related posts

Leave a Comment