Connect with us
48 birthday
top banner (1)

National

ഭരണഘടന ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്ത് കോൺഗ്രസ് എംപിമാർ

Avatar

Published

on

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഭരണഘടന ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്ത് കോൺഗ്രസ് എംപിമാർ. കേരളത്തിൽ നിന്നുള്ള മുഴുവൻ എംപിമാരും ഇന്നായിരുന്നു സത്യപ്രതിഞ്ജ ചെയ്തത്. പ്രോടേം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താബ് സത്യവാചകം ചൊല്ലിക്കൊടുത്തു. വിദേശ സന്ദർശനം നടത്തുന്ന തിരുവനന്തപുരം എംപി ശശി തരൂർ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. ആദ്യ സമ്മേളനം ഇന്ന് ആരംഭിച്ചപ്പോള്‍ നീറ്റ് വിവാദവും ഓഹരി കുംഭകോണവും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചർച്ചയാക്കാനൊരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിന് ആദ്യ സമ്മേളനം സാക്ഷിയായേക്കും.

Featured

ഉപതിരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റം

Published

on

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം. 11 മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യമാണ് വിജയിച്ചത്. 2 ഇടങ്ങളിലേക്ക് ബിജെപി സഖ്യം ഒതുങ്ങി. റുപൗലി (ബിഹാർ), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമർവാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂർ (ഉത്തരാഖണ്ഡ്), ജലന്ധർ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിർപുർ, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സാമാജികരുടെ മരണത്തേയും രാജിയേയും തുടർന്നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Continue Reading

Delhi

‘മറ്റുള്ളവരെ അവഹേളിക്കുന്നത് ഭീരുക്കളുടെ ലക്ഷണം’‍; സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപം അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണെന്നും, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സ്മൃ‌തി ഇറാനിക്കും മറ്റു രാഷ്ട്രീയ നേതാക്കൾക്കുമെതിരെ മോശം പദപ്രയോഗങ്ങൾ നടത്തുന്നതിൽ നിന്നും അവഹേളിക്കുന്നതിൽ നിന്നും അങ്ങനെ ചെയ്യുന്നവർ പിന്തിരിയണമെന്നും രാഹുൽ അഭ്യർഥിച്ചു. ആളുകളെ അപമാനിക്കുന്നതും അവഹേളിക്കുന്നതും ഭീരുക്കളുടെ ലക്ഷണമാണ്, കരുത്തരുടേതല്ലെന്നും രാഹുൽ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

കഴിഞ്ഞ മോദി മന്ത്രിസഭയിൽ വനിത- ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനി ഈ ആഴ്‌ച ആദ്യം തന്നെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസിൻ്റെ കിശോരി ലാൽ ശർമയോട് ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കാണ് സ്‌മൃതി ഇറാനി പരാജയപ്പെട്ടത്.

Advertisement
inner ad
Continue Reading

National

പഠിപ്പിക്കേണ്ട സമയത്ത് കാന്‍ഡി ക്രഷ് കളി: അധ്യാപകന് സസ്‌പെന്‍ഷന്‍

Published

on

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവൃത്തി സമയത്ത് കാന്‍ഡി ക്രഷ് കളിക്കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്ത അധ്യാപകന് സസ്‌പെന്‍ഷന്‍. ജില്ലാ മജിസ്‌ട്രേറ്റ് സ്‌കൂളില്‍ നടത്തിയ പരിശോധനയിലാണ് അധ്യാപകന്‍ കുടുങ്ങിയത്. വിദ്യാര്‍ഥികളുടെ ഹോംവര്‍ക്കുകള്‍ പരിശോധിക്കുന്ന പേപ്പറില്‍, തെറ്റായി മാര്‍ക്ക് രേഖപ്പെടുത്തിയത് ശ്രദ്ധയിപ്പെട്ട മജിസ്‌ട്രേറ്റ് കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു.

ഫോണില്‍ നടത്തിയ പരിശോധനയില്‍ ഓരോ ആപ്ലിക്കേഷനു വേണ്ടിയും ചെലവഴിക്കുന്ന സമയം അറിയാനുള്ള ആപ്പ് കണ്ടെത്തി. സ്‌കൂള്‍ സമയത്ത് രണ്ട് മണിക്കൂറോളം കാന്‍ഡി ക്രഷ് കളിക്കുന്നതായി ഇതില്‍ രേഖപ്പെടുത്തിയ സമയത്തില്‍നിന്ന് വ്യക്തമാവുകയായിരുന്നു. വ്യക്തിഗത ആവശ്യങ്ങള്‍ക്കായി പ്രവൃത്തി സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് അസിസ്റ്റന്റ് ടീച്ചറായ പ്രിയം ഗോയലിനെതിരെ മജിസ്‌ട്രേറ്റ് നടപടി സ്വീകരിച്ചത്. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയെന്നത് പ്രധാനമാണെന്നും മജിസ്‌ട്രേറ്റ് രാജേന്ദ്ര പാന്‍സിയ വ്യക്തമാക്കി.

Advertisement
inner ad

ആറ് വിദ്യാര്‍ഥികളുടെ പേപ്പറുകളാണ് മജിസ്‌ട്രേറ്റ് പരിശോധിച്ചത്. 95 തെറ്റുകളാണ് ആകെ കണ്ടെത്തിയത്. ഇതില്‍ ഒമ്പതെണ്ണം ആദ്യ പേജിലായിരുന്നു. ഇതില്‍ അതൃപ്തനായാണ് ഫോണ്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. സ്‌കൂളില്‍ ആകെ ചെലവഴിക്കുന്ന അഞ്ചര മണിക്കൂറില്‍ രണ്ട് മണിക്കൂറും അധ്യാപകന്‍ കാന്‍ഡിക്രഷ് കളിക്കാന്‍ ഉപയോഗിക്കുകയാണ്. ശരാശരി 26 മിനിറ്റ് ഫോണില്‍ സംസാരിക്കാനും 30 മിനിറ്റ് സമൂഹ മാധ്യമങ്ങളിലും ചെലവഴിക്കുന്നതായും കണ്ടെത്തി. ഇതോടെ വിദ്യാഭ്യാസ വകുപ്പിനെ വിവരം അറിയിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

Advertisement
inner ad
Continue Reading

Featured