Connect with us
48 birthday
top banner (1)

National

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനെ തുടർന്ന് ഡൽഹി ഹൈകോടതിയെ സമീപിച്ച് കോൺഗ്രസ്

Avatar

Published

on

ഡൽഹി : ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ അപ്പീല്‍ ആദായനികുതി വകുപ്പ് ട്രൈബ്യൂണല്‍ തള്ളിയതിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു കോൺഗ്രസ്‌. 2018-19 സാമ്പത്തിക വര്‍ഷത്തെ നികുതി കോണ്‍ഗ്രസ് നല്‍കിയില്ലെന്നു കാട്ടി പാര്‍ട്ടിയുടെ വിവിധ അക്കൗണ്ടുകളിലെ 115 കോടി രൂപയാണു മരവിപ്പിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ഗഡേല എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ടി20 റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി സഞ്ജു സാംസണ്‍

Published

on

ദുബായ്: അന്താരാഷ്ട്ര ടി20 റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസണ്‍. 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 39-ാം റാങ്കിലെത്തി. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ സഞ്ജു നേടിയ തുടര്‍ച്ചയായ സെഞ്ചുറികളാണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക് നേട്ടം സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ആദ്യ താരമാവാനും സഞ്ജുവിന് സാധിച്ചിരുന്നു.ആദ്യ പത്ത് സ്ഥാനങ്ങളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്. ഒരു സ്ഥാനം നഷ്ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്കിറങ്ങി. ആറാം സ്ഥാനത്തുണ്ടായിരുന്ന യശസ്വി ജയ്‌സ്വാള്‍ ഏഴാം സ്ഥാനത്തായി. റുതുരാജ് ഗെയ്കവാദ് (14), ശുഭ്മാന്‍ ഗില്‍ (29) എന്നിവരാണ് സഞ്ജുവിന് മുകളിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫില്‍ സാള്‍ട്ട് (ഇംഗ്ലണ്ട്) രണ്ടാം സ്ഥാനത്തേക്ക് കയറി. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. ജയ്‌സ്വാളിനെ പിന്തള്ളി ജോസ് ബട്‌ലര്‍ ആറാം സ്ഥാനത്തേക്ക് കയറി. പതും നിസ്സങ്ക, ജോഷ് ഇന്‍ഗ്ലിസ്, നിക്കോളാസ് പുരാന്‍ എന്നിവരാണ് എട്ട് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍

Continue Reading

National

ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Published

on

ഡൽഹി: ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് 15,344 പോളിംഗ് സ്റ്റേഷനുകളിൽ 43 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ഈ 43 മണ്ഡലങ്ങൾ 15 ജില്ലകളിൽ വ്യാപിപ്പിച്ചിട്ടുണ്ട്. വോട്ടെടുപ്പ് 7 മണിക്ക് ആരംഭിച്ചു.

ജാതി സെൻസസ്, പ്രതിമാസ ധനസഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് ‘ഇന്ത്യ’ മുന്നണി ജനസമ്മതം നേടിയതിന്റെ കാരണം. കോംഗ്രസും മറ്റ് പാർട്ടികളും ഉൾപ്പെടുന്ന മുന്നണി അതിന്റെ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷമായ ബിജെപി ആദിവാസി ഭൂമി കുതിയേർത്തെക്കുറിച്ച് പ്രചാരണം നടത്തി, അവരുടെ സ്വാർത്ഥ हितങ്ങൾ ഉയർത്തിയിരിക്കുകയാണ്.

Advertisement
inner ad

ഇന്ന് പോളിംഗ് നടക്കുന്ന 43 മണ്ഡലങ്ങളിൽ 20 ആദിവാസി സംവരണ മണ്ഡലങ്ങൾ, 6 പട്ടികജാതി സംവരണ മണ്ഡലങ്ങൾ, 17 പൊതുമണ്ഡലങ്ങൾ ഉൾപ്പെടുന്നു. ജെ.എം.എം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 14-ൽ 11 മണ്ഡലങ്ങൾ ജയിച്ചിരുന്നു. രണ്ടാംഘട്ട വോട്ടെടുപ്പ് 38 മണ്ഡലങ്ങളിൽ 20-ന് നടക്കും.

Advertisement
inner ad
Continue Reading

Featured

ബിസിനസ് തര്‍ക്കം; എം എസ് ധോണിക്ക് നോട്ടീസ് അയച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി

Published

on

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി നല്‍കിയ വഞ്ചനാ കേസുമായി ബന്ധപ്പെട്ട് ധോണിക്ക് നോട്ടീസ് അയച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി. ധോണിയുടെ മുന്‍ ബിസിനസ് പങ്കാളികളായ മിഹിര്‍ ദിവാകര്‍, സൗമ്യ ദാസ് എന്നിവരുടെ ഹർജിയിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാറില്‍ 15 കോടി നല്‍കാതെ വഞ്ചിച്ചെന്നാണ് ധോണിയുടെ പരാതി. ധോണിയുടെ പരാതിയില്‍ ആര്‍ക ബിസിനസ് സ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായ മിഹിര്‍ ദിവാകര്‍, സൗമ്യ ദാസ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇരുവരും നല്‍കിയ ഹര്‍ജിയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി പരിഗണിക്കുന്നത്.

Continue Reading

Featured