കോണ്‍ഗ്രസ് കൂട്ടായ്മ മേല്‍ക്കൂര പുനര്‍നിര്‍മ്മാണം നടത്തി

ചുങ്കത്തറ: ചളിക്കുളം വാര്‍ഡ് കോണ്‍ഗ്രസ് കൂട്ടായ്മ സഹായി സന്നദ്ധ സേവന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിര്‍ദ്ധന കുടുംബത്തിന്റെ തകര്‍ച്ചാ ഭീഷണി നേരിടുന്ന വീടിന്റെ മേല്‍ക്കൂര പുനര്‍നിര്‍മ്മാണം നടത്തി. കുന്നത്ത് പൊട്ടിയില്‍100 വയസ്സുള്ള വൃദ്ധയുള്‍പ്പെടെ മൂന്ന് അംഗങ്ങളുള്ള കുടുംബത്തിന്റെ വീട് തകര്‍ന്നു വീഴാറായ അവസ്ഥയിലായിരുന്നു.ചളിക്കുളം വാര്‍ഡില്‍ നിരവധിയായ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് കൂട്ടായ്മയാണ് സഹായി മാത്യു ജെ.ഫിലിപ്പ്,ഷബിന്‍. കെ,റിജോയ് .അ, മജീദ് പി,ജാഫര്‍ പി.റ്റി,രാകേഷ്.സി.ആര്‍,അനീസ്.പി,ജോഷി ജോസ്, സാജന്‍ .പി.റ്റി,സുനില്‍ പി.അഖില്‍. കെ,മുനീര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment