ഇടതു ഭരണത്തിന് കുഴലൂത്ത് ; പ്രമുഖ മാധ്യമങ്ങൾ കോൺഗ്രസിനെതിരെ പെരുംനുണകൾ ചമയ്ക്കുന്നു

കൊച്ചി : രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതുമുതൽ പ്രമുഖ മാധ്യമങ്ങൾ സർക്കാരിന് അനുകൂലമായി കുഴലൂത്ത് നടത്തുകയാണ്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ സംബന്ധിച്ച് തീർത്തും അടിസ്ഥാനരഹിതമായ വാർത്തകൾ ആണ് പ്രമുഖ മാധ്യമങ്ങൾ കെട്ടിച്ചമയ്ക്കുന്നത്. നേതാക്കൾ പലരും പറയാത്ത പ്രസ്താവനകൾ പോലും വാർത്തകൾ ആക്കുകയും നേതാക്കളുടെ പ്രസ്താവനകൾ വളച്ചൊടിച്ചു തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു. നിലവിൽ കോൺഗ്രസിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. രാജ്യത്ത് കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന ബിജെപി ദേശീയ മാധ്യമങ്ങളെ വിലക്കെടുത്ത് ആണ് രാജ്യത്ത് കോൺഗ്രസ് വിരുദ്ധത വളർത്തിയത്. കേരളത്തിലും അതേ രീതിയാണ് സിപിഎം നടത്തുന്നത്.സിപിഎം ആണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നതെങ്കിലും ബിജെപി സിപിഎമ്മിനെ ഉപയോഗിച്ച് കേരളത്തിൽ കൂടി അവരുടെ അജണ്ട നടപ്പിലാക്കുകയാണെന്ന് പറയപ്പെടുന്നു.

Related posts

Leave a Comment