നിർധന യുവതിയുടെ വിവാഹം ഏറ്റെടുത്ത് കോൺ​ഗ്രസ്

കൊല്ലം: കൊല്ലത്തെ നിർധന കുടുംബത്തിൽപെട്ട യുവതിയുടെ വിവാഹം ഏറ്റെടുത്ത് നടത്തി യൂത്ത് കോൺ​ഗ്രസ്. കൊല്ലം കുമിളിയിലെ ബിന്ദുവിന്റെ മകൾ ശ്രീഹരിയുടെ വിവാഹമാണ് കോൺ​ഗ്രസ് ഏറ്റെടുത്ത് നടത്തിയത് കോൺ​ഗ്രസ് എം.എൽ.എ പിസി വിഷ്ണുനാഥിന്റെയും , എം എം നസീറിന്റെയും, മണ്ഡലം പ്രസിഡന്റ് ഇർഷാദ് മുക്കുന്നത്തിന്റെയും നേതൃത്ത്വത്തിലാണ് വിവാഹം നടന്നത്.നേതാക്കൾ നേരിട്ടെത്തി വധൂ വരൻമാരെ ആശിർവദിച്ചു. പ്രാരാബ്ദങ്ങൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ ബിന്ദുവിനെയും മക്കളെയും ചേർത്തുനിർത്തിയ കോൺ​ഗ്രസ് പ്രവർത്തകർക്ക് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു.കൊട്ടിഘോഷിക്കപ്പെടുന്ന സമൂഹ വിവാഹങ്ങളുടെ ബഹുവർണ്ണ വേദികളിലേക്ക് ആനയിക്കപ്പെടുന്നവരുടെ ​ഗണത്തിൽ വീണുപോകാതെ ഇവരുടെ ചേർത്ത് നിർത്താൻ കാണിച്ച ധീരതയാണ് കുമ്മിളിലെ കോൺ​ഗ്രസിനെ വേറിട്ടതാക്കുന്നത്. മുദ്രാവാക്ക്യം വിളിക്കലും ധർണ്ണയിരിക്കലും മാത്രമല്ല ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് പൊതു സമൂഹത്തിൽ ചെയ്യാൻ കഴിയുകയെന്ന അടയാളപ്പെടുത്തൽ കൂടിയാണ് ഈ വിവാഹം.

Related posts

Leave a Comment