കോൺഗ്രസ്സ് പ്രിതിഷേധ ധർണ്ണ നടത്തി

ബാലുശ്ശേരി : സുഭിക്ഷ ഗ്രാമപദ്ധതി പ്രകാരം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ഇടവിള കിറ്റ് ഒന്നിന് 220 രൂപ വില നിശ്ചയിച്ചാണ് കരാറിൽ ബന്ധപ്പെട്ടത് എന്ന് കാണുന്നു. 1700 കിറ്റുകളാണ് പഞ്ചായത്ത് സൗജന്യമായി നൽകിയത്. എന്നാൽ പഞ്ചായത്ത് നൽകിയ ഇടവിള കിറ്റിൽ 60 രൂപ വിലമതിക്കുന്ന വിത്തുകൾ പോലും ഉണ്ടായിരുന്നില്ല. ഈ പദ്ധതി പ്രകാരം വൻ അഴിമതി നടന്നതായി ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മനസ്സിലാക്കുന്നു ‘ആയതിനാൽ ഈ അഴിമതിക്ക് കൂട്ടു നിന്നവരെ കണ്ടു പിടിച്ച് ആവശ്യമായ നടപടികൾ ആവശ്യപ്പെട്ട് കൊണ്ടു് ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തി. ധർണ്ണ സമരം ഡി.സി.സി.ജനറൽ സെക്രട്ടറി ടി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി.സി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സിക്രട്ടറി വൈശാഖ് കണ്ണോറ , വി.ബി.വിജീഷ്, ശ്രീനിവാസൻ കോരപ്പറ്റ, രാജേന്ദ്രൻ ചാക്യണ്ടി , അഡ്വ: രാജേഷ് കുമാർ , സി വി.ബഷീർ , വരുൺകുമാർ, രാധാകൃഷ്ണൻ മാസ്റ്റർ, എ.കെ.സുനീഷ് തുരുതാട്, ഷൺമുഖദാസ്, രാജേഷ് പടിക്കൽ, സുജിത്ത് പറമ്പിൽ , ചർമ്മസുധ, ബാലൻ കോളശ്ശേരി , വിസി ശിവദാസൻ അസ്സൻ സി.വി , രാജീവൻ സി.കെ, ഉമ മഠത്തിൽ ഹരീഷ് നന്ദനം, ഇന്ദിര , സമദ് കമ്പിട്ട വളപ്പിൽ , ഉണ്ണി മാധവൻ മാസ്റ്റർ , ഭാസ്ക്കരൻ കിണറുള്ളതിൽ ,ഭാസ്ക്കരൻ വൺകണയുള്ളതിൽ , അജിത്ത് , കരുണൻ പുത്തൂർവട്ടം, ഫിറോസ് കോക്കലൂർ , സഫ്ത്തർ ഹാഷ്മി , ശ്രീകുമാർ പ്രണവം തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment