Connect with us
,KIJU

Delhi

മധ്യപ്രദേശ്, ഛത്തീസ്​ഗഡ് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുൻതൂക്കം കോൺ​ഗ്രസിന്, മിസോറാമിൽ തൂക്കുസഭ; എബിപി-സി വോട്ടർ സർവേ പ്രവചനം

Avatar

Published

on

ന്യൂഡൽഹി: 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസ് ക്യാമ്പിന് ആത്മവിശ്വാസം പകരുന്ന അഭിപ്രായ സർവേഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കോൺഗ്രസിന് തെലങ്കാനയിലടക്കം വമ്പൻ മുന്നേറ്റമെന്നാണ് ആദ്യം പുറത്തുവന്ന സർവെ പ്രവചനമായ എ ബി പി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിൽ കോൺഗ്രസിനാണ് മുൻതൂക്കമെന്നാണ് എ ബി പി – സി വോട്ടർ പ്രവചനത്തിൽ പറയുന്നത്. തെലങ്കാനയിൽ കോൺ​ഗ്രസ് 48 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരത്തിലേറാമെന്നാണ് പ്രവചനം. അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്‍റെ ബി ആർ എസിന് 43 മുതൽ 55 വരെ സീറ്റിലേക്ക് ഒതുങ്ങുമെന്നാണ് സർവ്വേഫലങ്ങൾ സൂചിപ്പിക്കുന്നത്. വലിയ പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങുന്ന ബി ജെ പിക്ക് നിരാശയാകും ഫലമെന്നും എ ബി പി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നു. തെലങ്കാനയിൽ ബി ജെ പിക്ക് 5 മുതൽ 11 സീറ്റുകൾ വരെയാകും നേടാൻ സാധിക്കുക. കോൺഗ്രസ് ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന രാജസ്ഥാനിലെ സർവ്വേഫലങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.

അതേസമയം ഛത്തീസ്​ഗഡിൽ കോൺ​ഗ്രസ് ഭരണതുടർച്ചയ്ക്കുള്ള സാധ്യതയാണ് എ ബി പി – സി വോട്ടർ പ്രവചനം പറയുന്നത്. കോൺ​ഗ്രസ് 45 മുതൽ 51 വരെ സീറ്റുകൾ നേടാമെന്നും ബി ജെ പി 39 – 45 വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് പ്രവചനം. മറ്റുള്ളവരാകട്ടെ പരമാവധി 2 സീറ്റുകളിലേക്ക് ഒതുങ്ങും.

Advertisement
inner ad

ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുള്ള മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് സർവെ പറയുന്നത്. എങ്കിലും കോൺ​ഗ്രസിന് മുൻതൂക്കമുണ്ടെന്ന് കാണാം. കോൺ​ഗ്രസ് 113 -125 വരെയും ബി ജെ പി 104 – 116 വരെയും ബിഎസ്പി 0 – 2 വരെയും മറ്റുള്ളവർ 0 – 3 വരെയും സീറ്റുകൾ മധ്യപ്രദേശിൽ നേടിയേക്കാമെന്നാണ് എ ബി പി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്.

മിസോറാമിൽ തൂക്കുസഭയാകുമെന്നാണ് എ ബി പി – സി വോട്ടർ പ്രവചനം പറയുന്നത്. എം എൻ എഫ് 13 മുതൽ 17 വരെ സീറ്റുകൾ നേടാം. കോൺ​ഗ്രസിന് 10 മുതൽ 14 സീറ്റുകൾ വരെ ഇക്കുറി ലഭിച്ചേക്കും. ഇസെഡ് പി എം 9 – 13 സീറ്റുകളും മറ്റുള്ളവർ 0 – 3 വരെ സീറ്റുകൾ നേടിയേക്കുമെന്നും എ ബി പി – സി വോട്ടർ പ്രവചനത്തിൽ പറയുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

സിൽകാര ടണൽ രക്ഷാദൗത്യം വിജയം; തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി

Published

on

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി.
സിൽകാര ടണലിൽ നിന്ന് തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണ്. നിലവിൽ 15 തൊഴിലാളികളെ പുറത്തേക്കെത്തിച്ചു. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 17 ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിർമ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. കരസേന ഉൾപ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവർത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.

Continue Reading

Delhi

എയര്‍ ഇന്ത്യാ പൈലറ്റ് വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Published

on

ന്യൂഡൽഹി: എയര്‍ ഇന്ത്യാ പൈലറ്റ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ‌്‌ട്ര വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുഴഞ്ഞു വീണ ക്യാപ്‌ടൻ ഹിമാനില്‍ കുമാറിന്(37) സഹപ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ രാവിലെ 11.30ന് ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസില്‍ വച്ചായിരുന്നു സംഭവം. ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) റിപ്പോര്‍ട്ട് പ്രകാരം പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത ആളായിരുന്നു ഹിമാനില്‍.

Advertisement
inner ad
Continue Reading

Delhi

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് പൊലീസുകാരുള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്

Published

on

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ അജ്ഞാതര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീയും രണ്ട് പൊലീസുകാരും ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

കാങ്പോക്പി ജില്ലയുടെയും ഇംഫാല്‍ വെസ്റ്റിന്റെയും അതിര്‍ത്തിയിലുള്ള കാങ്ചുപ്പ് ഹില്‍, കോട്രുക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയും കുക്കി തീവ്രവാദികളെന്ന് സംശയിക്കുന്ന അക്രമികളും തമ്മിലായിരുന്നു വെടിവയ്പ്പ്. രണ്ട് പൊലീസുകാരും ഒരു സ്ത്രീയും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റതായി ഗ്രാമവാസികള്‍ പറഞ്ഞു.പരിക്കേറ്റവരില്‍ ഏഴുപേര്‍ ലാംഫെലിലെ റിംസ് ആശുപത്രിയിലും മൂന്ന് പേര്‍ ഇംഫാലിലെ രാജ് മെഡിസിറ്റിയിലും ചികിത്സയിലാണ്. റിംസില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കാങ്പോക്പി ജില്ലയില്‍ നിന്ന് രണ്ട് കൗമാരക്കാരെ കാണാതായതിന് പിന്നാലെ ഇംഫാല്‍ താഴ്‌വരയില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തിരുന്നു. സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയി. ഈ സാഹചര്യത്തിലാണ് സംഘര്‍ഷമുണ്ടായത്.

Advertisement
inner ad
Continue Reading

Featured